സഹകരണ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ വിദേശത്തേക്ക്

കോട്ടയം: കേരളത്തിലെ സഹകരണസംഘങ്ങള്‍ ഉത്പാദിപ്പിക്കുന്ന മൂല്യവര്‍ധിത ഉത്പനങ്ങള്‍ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കയറ്റുമതി ചെയ്യുന്നു. പദ്ധതിയുടെ കരാര്‍ ഒപ്പുവയ്ക്കല്‍ സഹകരണ മന്ത്രി വി.എന്‍. വാസവന് കോട്ടയത്ത് നിര്‍വഹിച്ചു. കയറ്റുമതി രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ സഹായത്തോടെയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. നിലവില്‍, രണ്ടു സഹകരണ സ്ഥാപനങ്ങൾ ഉത്പന്നങ്ങള്‍ വിദേശത്തേക്ക് അയയ്ക്കുന്നുണ്ട്. കോഴിക്കോട് ആസ്ഥാനമായ നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട് മാര്‍ക്കറ്റിംഗ് ആന്‍ഡ് സപ്ലൈ സഹകരണസംഘവും (എന്‍എംഡിസി) എറണാകുളം വാരപ്പട്ടി സര്‍വീസ് സഹകരണ ബാങ്കുമാണിത്. സംസ്കരിച്ച ഏത്തപ്പഴം, പൈനാപ്പിള്‍, ചക്കപ്പഴം എന്നിവ അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലേക്കാണ് വാരപ്പട്ടി ബാങ്ക് അയയ്ക്കുന്നത്. എന്എംഡിസിയാകട്ടെ വെളിച്ചെണ്ണയും വയനാടന്‍ ഉത്പന്നങ്ങളും കയറ്റിയയയ്ക്കുന്നു. ഇത് വിജയകരമായതോടെ കൂടുതല്‍ സംഘങ്ങളുടെ ഉത്പന്നങ്ങള്‍ വിദേശ വിപണിയിലേക്ക് എത്തിക്കുന്നതിന് തീരുമാനിക്കുകയായിരുന്നു. ഇതിനായി സഹകരണവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഉത്പന്നങ്ങള്‍ ശേഖരിച്ച് കയറ്റുമതിക്ക് നല്‍കുന്നതിന് മന്ത്രി വി.എന്‍.വാസവന് നിര്‍ദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഡിസംബറില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന 22 സഹകരണ സംഘങ്ങളുടെ യോഗം സഹകരണ രജിസ്ട്രാര്‍ വിളിച്ചിരുന്നു. അതിനുശേഷം കയറ്റുമതി മേഖലയില്‍ സഹകരണ പ്രസ്ഥാനങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള കയറ്റുമതി കമ്പനികളുടെ യോഗവും വിളിച്ചു ചേര്‍ത്തു. ഏഴു കമ്പനികളാണ് അതില്‍ പങ്കെടുത്തത് അതില്‍ ഒരു ഏജന്‍സിയാണ് ഉത്പന്നങ്ങള്‍ അയയ്ക്കുന്നത്. 20ന് ആദ്യ കണ്ടയ്നര്‍ അയയ്ക്കും. അമേരിക്കയിലേക്കാണ് ഈ കയറ്റുമതി. ലണ്ടനിലേക്കുള്ള ഏജന്‍സി തയാറായി എത്തിയിട്ടുണ്ട്. ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങളിലും വിപണി സാധ്യതയുണ്ട്. കയറ്റുമതിക്കൊപ്പം രാജ്യത്തെ ആദ്യ സഹകരണ കയറ്റുമതികേന്ദ്രം തുടങ്ങാനൊരുങ്ങുകയാണ് സഹകരണവകുപ്പ്. കേരളത്തിന്റെ തനത് ഉത്പന്നങ്ങള്‍ക്ക് വിദേശവിപണി ഉറപ്പാക്കാനാണിത്. കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനവും ഉറപ്പിക്കാനാവും. നിലവിലെ കോ-ഓപ് മാര്‍ട്ടുകള്‍ ശക്തമാക്കി എല്ലാപഞ്ചായത്തുകളിലും വ്യാപിപ്പിക്കും. വാരപ്പെട്ടി, എന്‍എംഡിസി, എന്നിവയ്ക്കു പുറമേ നന്തിയോട്, മറയൂര്‍, തങ്കമണി, മാങ്കുളം, കാക്കൂര്‍, റെയ്ഡ് കോ, അഞ്ചരക്കണ്ടി, ഒക്കല്‍, പള്ളിയാക്കല്‍, കൊടിയത്തൂര്‍, മാഞ്ഞാലി , കാരമല, ഉദുമ, വെണ്ണൂര്‍, ഭരണിക്കാവ്, ഉറങ്ങാട്ടരി, കൊട്ടൂര്‍, ഏറമം തുടങ്ങിയ സംഘങ്ങള്‍ കയറ്റുമതിക്ക് ആവശ്യമായ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ എത്തിക്കാന്‍ തയാറായിട്ടുണ്ട്.

Source link