ബോയിംഗ് വിമാനം അപകടത്തിൽപ്പെട്ടു
ഡക്കർ: സെനഗൽ തലസ്ഥാനമായ ഡക്കറിൽ ബോയിംഗ് യാത്രാവിമാനം പറന്നുയരുന്നതിനിടെ റൺവേയിൽനിന്നു തെന്നി തീപിടിച്ച് 10 പേർക്കു പരിക്കേറ്റു. വ്യാഴാഴ്ച അർധരാത്രി മാലി തലസ്ഥാനമായ ബാമക്കോയിലേക്കു പുറപ്പെട്ട എയർ സെനഗലിന്റെ ബോയിംഗ് 737 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ജീവനക്കാർ അടക്കം 85 പേരാണു വിമാനത്തിലുണ്ടായിരുന്നത്. ബോയിംഗ് കന്പനി നിർമിച്ച വിമാനങ്ങൾ അപകടത്തിൽപ്പെടുന്ന ഏറ്റവും പുതിയ സംഭവമാണിത്. കഴിഞ്ഞദിവസം ബോയിംഗിന്റെ ചരക്കുവിമാനം ഇസ്താംബൂൾ വിമാനത്താവളത്തിൽ ഇറങ്ങവേ ലാൻഡിംഗ് ഗിയർ പ്രശ്നം മൂലം അപകടത്തിൽപ്പെട്ടിരുന്നു. ജനുവരിയിൽ അമേരിക്കയിൽ ഒരു വിമാനം പറന്നുകൊണ്ടിരിക്കേ വാതിൽ പറന്നുപോയി.
Source link