ഒ​ളി​ന്പി​ക് ദീ​പം ഫ്രാ​ൻ​സി​ലെ​ത്തി


മാ​ഴ്സെ: 2024 പാ​രീ​സ് ഒ​ളി​ന്പി​ക്സി​ന്‍റെ ദീ​പം ഫ്ര​ഞ്ച് മ​ണ്ണി​ലെ​ത്തി. ക​ന​ത്ത സു​ര​ക്ഷ​യ്ക്കു ന​ടു​വി​ൽ തെ​ക്ക​ൻ തു​റ​മു​ഖ ന​ഗ​ര​മാ​യ മാ​ഴ്സെ​യി​ലാ​ണ് ഒ​ളി​ന്പി​ക് ദീ​പ​മെ​ത്തി​യ​ത്. 128 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മൂന്നു പായ്മരങ്ങളുള്ള ക​പ്പ​ലിൽ ഗ്രീസിൽനിന്ന് 12 ദിവസത്തെ യാത്രയ്ക്കുശേഷം ഫ്രാ​ൻ​സി​ന്‍റെ 2012 ലെ ​ഒ​ളി​ന്പി​ക്സിൽ പു​രു​ഷ​ൻ​മാ​രു​ടെ 50 മീ​റ്റ​ർ ഫ്രീ​സ്റ്റൈ​ൽ നീ​ന്ത​ൽ ചാ​ന്പ്യ​ൻ ഫ്ലോ​റ​ന്‍റ് മാ​നൗ​ഡു​വാ​ണ് ദീപം ക​ര​യി​ലെ​ത്തി​ച്ച​ത്. ഇ​ത് റി​യോ 2016ലെ 400 ​മീ​റ്റ​ർ ചാ​ന്പ്യ​നാ​യ പാ​രാ​ലി​ന്പി​ക് ട്രാ​ക്ക് അ​ത്‌ലറ്റ് നാ​ന്‍റെ​നി​ൻ കീ​റ്റ​യ്ക്ക് ഇ​ത് കൈ​മാ​റി. പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണ്‍ ഉ​ൾ​പ്പെ​ട്ട ഏ​ക​ദേ​ശം 150,000 കാ​ണി​ക​ൾ​ക്കു മു​ന്നി​ൽ മാ​ർ​സെ​യി​ൽ ജ​നി​ച്ച ഫ്ര​ഞ്ച് റാ​പ്പ​ർ ജു​ൽ 2024 ഒളിമ്പിക് വിളക്ക്‍ തെ​ളി​​ച്ചു. ജൂ​ലൈ 26ന് ​ഒ​ളി​ന്പി​ക്സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നു​മു​ന്പ് ഒ​ളി​ന്പി​ക് ദീ​പ​ശി​ഖ ഫ്രാ​ൻ​സ് ഒ​ന്ന​ട​ങ്ക​വും ഫ്രാ​ൻ​സി​നു കീ​ഴി​ലു​ള്ള ആ​റ് പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​യാ​ണം ന​ട​ത്തും.


Source link

Exit mobile version