വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വംശജയായ ഉമാ സോഫിയ ശ്രീവാസ്തവ യുഎസ് കൗമാര സൗന്ദര്യപ്പട്ടം (മിസ് ടീൻ യുഎസ്എ) ഉപേക്ഷിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണു വിവരം അറിയിച്ചത്. ദിവസങ്ങൾക്കു മുന്പ് മിസ് യുഎസ്എ നയേലിയ വോയ്റ്റും തന്റെ സൗന്ദര്യപ്പട്ടം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. മാനസികാരോഗ്യത്തിന്റെ പേരിലാണു നടപടിയെന്നാണ് ഇവർ വിശദീകരിച്ചത്. വ്യക്തിഗത മൂല്യങ്ങൾ മൂലം മിസ് ടീൻ യുഎസ്എ സംഘാടകരുമായി ഒത്തുപോകാൻ കഴിയുന്നില്ലെന്ന് ഉമാസോഫിയ വിവരിച്ചു. മറ്റൊരാൾക്കു സൗന്ദര്യപ്പട്ടം നല്കുമെന്ന് സംഘാടകർ വ്യക്തമാക്കി. മിസ് യുഎസ്എയുടെ സോഷ്യൽ മീഡിയ വിഭാഗം ഡയറക്ടർ ക്ലോഡിയ മിഷേലും നേരത്തേ രാജിവച്ചിരുന്നു. സൗന്ദര്യപ്പട്ടം നേടുന്നവരെ നിശബ്ദരാക്കരുതെന്ന് അവർ പറഞ്ഞു.
Source link