റയൽ മാഡ്രിഡ് യുവേഫ ചാന്പ്യൻസ് ലീഗ് ഫൈനലിൽ


മാ​​​​ഡ്രി​​​​ഡ്: യൂ​​​​റോ​​​​പ്പി​​​​ലെ കം​​​​ബാ​​​​ക്ക് കിം​​​​ഗ്സ് ത​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്ന് റ​​​​യ​​​​ൽ മാ​​​​ഡ്രി​​​​ഡ് ഒ​​​​രി​​​​ക്ക​​​​ൽ​​​​ക്കൂ​​​​ടി തെ​​​​ളി​​​​യി​​​​ച്ചു. യു​​​​വേ​​​​ഫ ചാ​​​​ന്പ്യ​​​​ൻ​​​​സ് ലീ​​​​ഗ് ഫു​​​​ട്ബോ​​​​ൾ ര​​​​ണ്ടാം​​​​പാ​​​​ദ സെ​​​​മി ഫൈ​​​​ന​​​​ലി​​​​ൽ സ്വ​​​​ന്തം സാ​​​​ന്‍റി​​​​യാ​​​​ഗോ ബ​​​​ർ​​​​ണാ​​​​ബു​​​​വി​​​​ൽ ബ​​​​യേ​​​​ണ്‍ മ്യൂ​​​​ണി​​​​ക്കി​​​​നോ​​​​ട് 1-0ന് ​​​​തോ​​​​ൽ​​​​വി ഉ​​​​റ​​​​പ്പി​​​​ച്ചി​​​​രി​​​​ക്കേ ഹൊ​​​​സേ​​​​ലു​​​​വി​​​​ന്‍റെ ര​​​​ണ്ടു ഗോ​​​​ളു​​​​ക​​​​ളി​​​​ൽ റ​​​​യ​​​​ൽ 2-1ന്‍റെ ജ​​​​യം സ്വ​​​​ന്ത​​​​മാ​​​​ക്കി. ഇ​​​​രു​​​​പാ​​​​ദ​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​യി റ​​​​യ​​​​ൽ 4-3ന്‍റെ ജ​​​​യ​​​​മാ​​​​ണു സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ റ​​​​യ​​​​ൽ ആ​​​​റാം ത​​​​വ​​​​ണ​​​​യാ​​​​ണ് ചാ​​​​ന്പ്യ​​​​ൻ​​​​സ് ലീ​​​​ഗ് ഫൈ​​​​ന​​​​ലി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്. ജൂ​​​​ണ്‍ ഒ​​​​ന്നി​​​​നു വെം​​​​ബ്ലി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ഫൈ​​​​ന​​​​ലി​​​​ൽ 15-ാം കി​​​​രീ​​​​ടം തേ​​​​ടി ബൊ​​​​റൂ​​​​സി​​​​യ ഡോ​​​​ർ​​​​ട്മു​​​​ണ്ടി​​​​നെ നേ​​​​രി​​​​ടും. 2021-22 സീസണിലെ സെ​​​​മി ഫൈ​​​​ന​​​​ലി​​​​ൽ പി​​​​ന്നി​​​​ൽ​​​​നി​​​​ന്ന​​​​ശേ​​​​ഷം മാ​​​​ഞ്ച​​​​സ്റ്റ​​​​ർ സി​​​​റ്റി​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​ന്‍റെ ആ​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തിനാ​​​​ണു സാ​​​​ന്‍റി​​​​യാ​​​​ഗോ ബ​​​​ർ​​​​ണാ​​​​ബു ഒ​​​​രി​​​​ക്ക​​​​ൽ​​​​ക്കൂ​​​​ടി സാ​​​​ഷ്യം വ​​​​ഹി​​​​ച്ച​​​​ത്. ഇ​​​​വി​​​​ടെ​​​​യും ആ​​​​ദ്യം എ​​​​തി​​​​രാ​​​​ളി​​​​ക​​​​ൾ മു​​​​ന്നി​​​​ലെ​​​​ത്തി. 68-ാം മി​​​​നി​​​​റ്റി​​​​ൽ മി​​​​ക​​​​ച്ചൊ​​​​രു കൗ​​​​ണ്ട​​​​ർ അ​​​​റ്റാ​​​​ക്കി​​​​ലൂ​​​​ടെ പ​​​​ക​​​​ര​​​​ക്കാ​​​​ര​​​​നാ​​​​യി ക​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​യ അ​​​​ൽ​​​​ഫോ​​​​ൻ​​​​സോ ഡേ​​​​വി​​​​സ് ബ​​​​യേ​​​​ണി​​​​നെ മു​​​​ന്നി​​​​ലെ​​​​ത്തി​​​​ച്ചു. ഇ​​​​തി​​​​നു മ​​​​റു​​​​പ​​​​ടി പ​​​​ക​​​​ര​​​​ക്കാ​​​​നാ​​​​യി എ​​​​ത്തി​​​​യ ഹൊ​​​​സേ​​​​ലു 88-ാം മി​​​​നി​​​​റ്റി​​​​ൽ ന​​​​ൽ​​​​കി. ര​​​​ണ്ടു മി​​​​നി​​​​റ്റ് ക​​​​ഴി​​​​ഞ്ഞ് ഹൊ​​​​സേ​​​​ലു ഒ​​​​രു ഗോ​​​​ൾ​​കൂ​​​​ടി നേ​​​​ടി റ​​​​യ​​​​ലി​​​​ന്‍റെ വി​​​​ജ​​​​യം ഉ​​​​റ​​​​പ്പി​​​​ച്ചു. ക​​​​ളി​​​​യു​​​​ടെ തു​​​​ട​​​​ക്കം മു​​​​ത​​​​ൽ റ​​​​യ​​​​ലാ​​​​ണ് ആ​​​​ധി​​​​പ​​​​ത്യം പു​​​​ല​​​​ർ​​​​ത്തി​​​​യ​​​​ത്. ഇ​​​​ട​​​​തു​​​​പാ​​​​ർ​​​​ശ്വ​​​​ത്തി​​​​ലൂ​​​​ടെ മു​​​​ന്നേ​​​​റി​​​​ വി​​​​നീ​​​​ഷ്യ​​​​സ് ജൂ​​​​ണി​​​​യ​​​​ർ ബ​​​​യേ​​​​ണി​​​​ന്‍റെ ഗോ​​​​ൾ​​​​മു​​​​ഖം വി​​​​റ​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്നു. ബ​​​​യേ​​​​ണ്‍ പ്ര​​​​തി​​​​രോ​​​​ധ​​​​ക്കാ​​​​രെ അ​​​​യാ​​​​യാ​​​​സം മ​​​​റി​​​​ക​​​​ട​​​​ന്ന ബ്ര​​​​സീ​​​​ലി​​​​യ​​​​ൻ ഫോ​​​​ർ​​​​വേ​​​​ഡ് നി​​​​ര​​​​വ​​​​ധി അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​ക്കി​​​​യെ​​​​ടു​​​​ത്തു. പ​​​​ല​​​​തും ഗോ​​​​ൾ​​​​കീ​​​​പ്പ​​​​ർ മാ​​​​നു​​​​വ​​​​ൽ നോ​​​​യ​​​​റു​​​​ടെ മി​​​​ക​​​​വു​​​​കൊ​​​​ണ്ടാ​​ണു വ​​​​ല​​​​യി​​​​ലെ​​​​ത്താ​​​​തെ പോ​​​​യ​​​​ത്. അ​​​​തു​​​​വ​​​​രെ ആ​​​​ധി​​​​പ​​​​ത്യം പു​​​​ല​​​​ർ​​​​ത്തി​​​​പ്പോ​​​​ന്ന റ​​​​യ​​​​ലി​​​​നെ ഞെ​​​​ട്ടി​​​​ച്ച് ബ​​​​യേ​​​​ണ്‍ വ​​​​ല​​​​കു​​​​ലു​​​​ക്കി. പെ​​​​നാ​​​​ൽ​​​​റ്റി ബോ​​​​ക്സി​​​​ന്‍റെ ഇ​​​​ട​​​​തു​​​​വ​​​​ശ​​​​ത്തു​​​​നി​​​​ന്നു ഡേ​​​​വി​​​​സി​​​​ന്‍റെ ബു​​​​ള്ള​​​​റ്റ് ക​​​​ണ​​​​ക്കേയു​​​​ള്ള ഷോ​​​​ട്ട് റ​​​​യ​​​​ലി​​​​ന്‍റെ വ​​​​ല​​​​കു​​​​ലു​​​​ക്കി. 71-ാം മി​​​​നി​​​​റ്റി​​​​ൽ റ​​​​യ​​​​ൽ ഗോ​​​​ൾ നേ​​​​ടി​​​​യെ​​​​ങ്കി​​​​ലും വി​​​​എ​​​​ആ​​​​ർ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ബോ​​​​ക്സി​​​​നു​​​​ള്ളി​​​​ൽ ഫൗ​​​​ൾ ന​​​​ട​​​​ന്നെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​യ​​​​തോ​​​​ടെ ഗോ​​​​ൾ നി​​​​ഷേ​​​​ധി​​​​ച്ചു. ഈ ​​​​ലീ​​​​ഡി​​​​ൽ ക​​​​ളി തീ​​​​രു​​​​മെ​​​​ന്നു തോ​​​​ന്നി​​​​യ അ​​​​വ​​​​സ​​​​ര​​​​ത്തി​​​​ലാ​​​​ണ് അ​​​​തു​​​​വ​​​​രെ തി​​​​ള​​​​ങ്ങി​​​​നി​​​​ന്ന നോ​​​​യ​​​​റു​​​​ടെ പി​​​​ഴ​​​​വി​​​​ൽ​​​​നി​​​​ന്ന് റ​​​​യ​​​​ൽ ഗോ​​​​ൾ നേ​​​​ടു​​​​ന്ന​​​​ത്. 88-ാം മി​​​​നി​​​​റ്റി​​​​ൽ വി​​​​നീ​​​​ഷ്യ​​​​സ് ജൂ​​​​ണി​​​​യ​​​​റു​​​​ടെ ആ​​​​ദ്യ ശ്ര​​​​മ​​​​ത്തി​​​​ൽ പ​​​​ന്ത് നോ​​​​യ​​​​റു​​​​ടെ കൈ​​​​യി​​​​ൽ​​​​നി​​​​ന്നു വ​​​​ഴു​​​​തി വീണതു തൊ​​​​ട്ടു​​​​മു​​​​ന്നി​​​​ൽ​​ നി​​​​ന്ന ഹൊ​​​​സേ​​​​ലു​​​​വി​​​​ന്‍റെ കാ​​​​ലു​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​യി​​​​രു​​​​ന്നു. ഒ​​​​ര​​​​വ​​​​സ​​​​ര​​​​വും ന​​​​ൽ​​​​കാ​​​​തെ താ​​​​രം വ​​​​ല​​​​കു​​​​ലു​​​​ക്കി. 90+1ാം മി​​​​നി​​​​റ്റി​​​​ൽ അ​​​ന്‍റോണി​​​​യോ റൂ​​​​ഡി​​​​ഗ​​​​റു​​​​ടെ ക്രോ​​​​സി​​​​ൽ ഹൊ​​​​സേ​​​​ലു ഒ​​​​രി​​​​ക്ക​​​​ൽ​​​​ക്കൂ​​​​ടി വ​​​​ല​​​​കു​​​​ലു​​​​ക്കി. ആ​​​​ദ്യം ഓ​​​​ഫ് സൈ​​​​ഡ് വി​​​​ളി​​​​ച്ച് ഗോ​​​​ൾ നി​​​​ഷേ​​​​ധി​​​​ച്ചു. എ​​​​ന്നാ​​​​ൽ വി​​​​എ​​​​ആ​​​​ർ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലൂ​​​​ടെ ഗോ​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ച്ചു.


Source link

Exit mobile version