ആൺസുഹൃത്തിന്റെ 10 സുഹൃത്തുക്കൾ ചേർന്ന് 14-കാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികളിൽ 11 വയസ്സുകാരനും
ബ്രസൽസ്: 14 കാരിയായ വിദ്യാർഥിനിയെ ആൺസുഹൃത്തിന്‍റെ 10 സുഹൃത്തുക്കൾചേർന്ന് വനത്തിൽവെച്ച് കൂട്ടബലത്സംഗം ചെയ്തു. ബെൽജിയത്തിൽ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം ബ്രസൽസ് ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത്. 11-നും 16 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഈ ക്രൂരത കാട്ടിയത്. ഏപ്രിലിലെ ഈസ്റ്റർ സ്കൂൾ അവധിക്കാലത്തായിരുന്നു സംഭവം. ഫ്രാൻസ് അതിർത്തിയിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള വനമേഖലയിലേക്ക് ആൺസുഹൃത്ത് പെൺകുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെവെച്ച് രണ്ടുദിവസം കാമുകന്റെ സുഹൃത്തുക്കൾ കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തെന്നാണ് റിപ്പോർട്ട്. പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും സമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. ഏപ്രിൽ രണ്ടിനും ആറിനും ഇടയിൽ മൂന്നു സന്ദർഭങ്ങളിൽ പെൺകുട്ടിയെ ഇവർ ക്രൂരപീഡനത്തിന് ഇരയാക്കിയെന്നാണ് ബെൽജിയം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Source link