നേർക്കുനേർ ബിജു മേനോൻ-ആസിഫ് അലി; തലവൻ മേയ് 24ന് തിയറ്ററുകളിൽ

നേർക്കുനേർ ബിജു മേനോൻ-ആസിഫ് അലി; തലവൻ മേയ് 24ന് തിയറ്ററുകളിൽ | Thalavan Movie

നേർക്കുനേർ ബിജു മേനോൻ-ആസിഫ് അലി; തലവൻ മേയ് 24ന് തിയറ്ററുകളിൽ

മനോരമ ലേഖകൻ

Published: May 09 , 2024 10:45 AM IST

1 minute Read

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിസ് ജോയ് ചിത്രം തലവന്‍ തിയറ്ററുകളിലേക്ക്. മേയ് 24-ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. മികച്ച വിജയങ്ങൾ കൈവരിച്ചിട്ടുള്ള ബിജു മേനോൻ – ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ ജിസ് ജോയ് ചിത്രം രണ്ട് വ്യത്യസ്ഥ റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ നിർമിക്കുന്ന ചിത്രം ജിസ് ജോയ് ചെയ്യുന്ന ത്രില്ലർ മൂഡിലുള്ള ചിത്രം കൂടിയാണ്.
ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം ശരൺ വേലായുധൻ. എഡിറ്റിങ് സൂരജ് ഇ എസ്, കലാസംവിധാനം അജയൻ മങ്ങാട്, സൗണ്ട് രംഗനാഥ് രവി, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ജിഷാദ്, ചീഫ് അസോ. ഡയറക്ടർ സാഗർ, അസോ. ഡയറക്ടേർസ് ഫർഹാൻസ് പി. ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്‌ഷൻ മാനേജർ ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ, പിആർഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ.

English Summary:
Biju Menon-Asif Ali starrer Thalavan gets a release date

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-asifali f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-bijumenon 5cbsi2h7aoc8vfqldkpai1c5oe


Source link
Exit mobile version