WORLD

‘തെളിവില്ല’; പന്നൂന്‍ വധശ്രമത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന യു.എസ്. ആരോപണം തള്ളി റഷ്യ


മോസ്കോ: ഖലിസ്താന്‍ വിഘടനവാദി ഗുര്‍പത്‌വന്ത് സിങ് പന്നൂനെ വധിക്കാന്‍ നടന്ന ഗൂഢാലോചനയില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന യു.എസ്. ആരോപണം തള്ളി റഷ്യ. ഇന്ത്യയുടെ പങ്ക് വ്യക്തമാക്കാനുതകുന്ന വസ്തുതാപരമായ തെളിവുകള്‍ നല്‍കാന്‍ യു.എസിന് സാധിച്ചിട്ടില്ലെന്ന് റഷ്യ പറഞ്ഞു. ഗുര്‍പത്‌വന്ത് സിങ് പന്നൂനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ ഇന്ത്യന്‍ പൗരര്‍ക്ക് പങ്കുണ്ടെന്ന് സ്ഥാപിക്കുന്ന വിശ്വസനീയമായ തെളിവുകള്‍ യു.എസ്. നല്‍കിയിട്ടില്ലെന്നാണ് തങ്ങള്‍ക്ക് ലഭ്യമായ വിവരമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അടിസ്ഥാനരഹിതവും ഊഹോപോഹങ്ങള്‍ നിഴലിക്കുന്നതുമായ ആരോപണങ്ങള്‍ അസ്വീകാര്യമാണെന്ന് റഷ്യന്‍ വിദേശകാര്യവക്താവ് മരിയ സഖറോവ ബുധനാഴ്ച പറഞ്ഞു. ഇന്ത്യയുടെ വികസനത്തിന്റെ പൊതുവായ സാംസ്‌കാരിക മനോഭാവത്തേയും ചരിത്രപരമായ പശ്ചാത്തലത്തേയും കുറിച്ച് യു.എസിനുള്ള പരിമിതമായ അറിവും ഇന്ത്യയെന്ന രാഷ്ട്രത്തോടുള്ള അവഹേളനവുമാണ് ഇത് പ്രകടമാക്കുന്നതെന്നും മരിയ സഖറോവ കൂട്ടിച്ചേര്‍ത്തു.


Source link

Related Articles

Back to top button