ചെസ് പ്രോത്സാഹിപ്പിക്കാന്‍ 65 കോടി നീക്കിവച്ച് ചെസ് ഫെഡറേഷന്
കൊച്ചി: രാജ്യത്തു ചെസ് പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികളുമായി ഓള് ഇന്ത്യ ചെസ് ഫെഡറേഷന് (എഐസിഎഫ്) 65 കോടി രൂപയുടെ ബജറ്റ് പ്രഖ്യാപിച്ചു. തുടക്കക്കാര്‍ മുതല്‍ പ്രഫഷണല്‍ കളിക്കാര്‍ വരെയുള്ളവര്‍ക്ക് സാമ്പത്തികമായും അക്കാദമികവുമായ സഹായങ്ങള്‍ നല്‍കും. ദേശീയതലത്തില്‍ എഐസിഎഫ് പ്രോ, എഐസിഎഫ് പോപ്പുലര്‍ എന്നീ പരിപാടികളും സംഘടിപ്പിക്കും. കളിക്കാര്‍ക്കും പരിശീലകര്‍ക്കും പിന്തുണ നല്‍കുന്നതിന് പ്രത്യേക ചെസ് ഡെവലപ്മെന്റ് ഫണ്ട്, ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള അസോസിയേഷനുകള്‍ക്ക് ധനസഹായം, മുന്‍നിര ചെസ് താരങ്ങള്‍ക്കായി നാഷണല്‍ ചെസ് അരിന (എന്‍സിഎ), ഇന്ത്യന്‍ കളിക്കാര്‍ക്കായി പ്രത്യേക റേറ്റിംഗ് സിസ്റ്റം എന്നിവയാണ് മറ്റു പദ്ധതികള്‍.
Source link