മേടം (അശ്വതി, ഭരണി, കാർത്തിക ¼)മേടക്കൂറുകാർക്ക് ഇന്ന് വളരെ അനുകൂലമായ ദിവസമായിരിക്കും. ജോലിയിൽ നിങ്ങൾക്കിന്ന് നേട്ടങ്ങളുണ്ടാകാനിടയുണ്ട്. ചില ആഗ്രഹങ്ങൾ സഫലമാകുന്നു ദിവസമാണ്. ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും നിങ്ങൾക്ക് പൂർണ്ണ പിന്തുണ ഉണ്ടാകും. ജോലിക്കാരായ ആളുകൾക്ക് ഇന്ന് തിരക്കേറിയ ദിവസമാകാനിടയുണ്ട്. സർക്കാർ ജോലിയിൽ പ്രവേശിക്കാൻ ശ്രമം നടത്തുന്നവർക്ക് ഇന്ന് ചില നല്ല വാർത്തകൾ ലഭിക്കാനിടയുണ്ട്. വർധിച്ചുവരുന്ന ചെലവുകൾ നിയന്ത്രിച്ചില്ലെങ്കിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കും.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)ഇന്ന് നിങ്ങൾക്ക് പല പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടതായി വരും. ജോലിയിൽ കൂടുതൽ ജാഗ്രത കാണിക്കേണ്ടതുണ്ട്. ചുറ്റുമുള്ള ആളുകളെയും ശ്രദ്ധിക്കുക. പരുഷമായ സംസാരവും പെരുമാറ്റവും ഒഴിവാക്കുക. കൃത്യ സമയത്ത് തന്നെ ജോലികൾ പൂർത്തിയാക്കിയില്ലെങ്കിൽ പ്രശ്നങ്ങൾ നേരിടേണ്ടതായി വന്നേക്കാം. ജീവിതപങ്കാളിയുമായുള്ള ബന്ധം ദൃഢമാകും. ആരോഗ്യ കാര്യത്തിൽ അശ്രദ്ധ കാണിക്കരുത്. ബിസിനസ് മെച്ചപ്പെടുത്താൻ പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചേക്കും. വരുമാനം മെച്ചപ്പെടുത്തുന്നതിന് കൂടുതൽ കഠിനാധ്വാനം ആവശ്യമായി വന്നേക്കും.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)മിഥുനക്കൂറുകാർക്ക് ഇന്ന് ശുഭകരമായ ദിവസമാണ്. ജീവിതത്തിൽ പുതിയ ചില അനുഭവങ്ങൾ ഉണ്ടാകുകയും പുതിയ കാര്യങ്ങൾ പഠിക്കാൻ അവസരം ലഭിക്കുകയും ചെയ്യും. ഇന്ന് തൊഴിലിടത്തിൽ ചില പ്രധാന തീരുമാനങ്ങൾ എടുക്കേണ്ടതായി വന്നേക്കാം. ആത്മവിശ്വാസം വർധിക്കും. ഒപ്പം ഒരു സുഹൃത്തോ കുടുംബാംഗമോ എപ്പോഴും ഉണ്ടായിരിക്കുന്നത് നല്ലതാണ്. എപ്പോഴും സജീവമായിരിക്കാൻ ശ്രദ്ധിക്കുക. ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകാനിടയില്ല. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാൻ അവസരം ലഭിച്ചേക്കാം, ഇത് നിങ്ങൾക്ക് വലിയ സന്തോഷം നൽകും.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)കർക്കടക രാശിക്കാർക്ക് ഇന്ന് നല്ല ഫലങ്ങൾ ലഭിക്കുന്ന ദിവസമായിരിക്കും. പുതിയ നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും. പല മേഖലകളിലും വിജയം സ്വന്തമാക്കാനിടയുണ്ട്. എന്നാൽ ജോലിസ്ഥലത്ത് നിങ്ങളുടെ ജോലിയിൽ തടസ്സം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ആളുകളെ കരുതിയിരിക്കണം. ആരെയും അന്ധമായി വിശ്വസിക്കാതിരിക്കുന്നതാണ് നല്ലത്. എല്ലാ കാര്യങ്ങളിലും പ്രതികരിക്കേണ്ടതില്ല. ശാന്തത പാലിക്കുന്നതിലൂടെ പല പ്രശ്നങ്ങളും ഒഴിവാക്കാം. ഇന്ന് നിങ്ങളുടെ ചെലവുകൾ വർദ്ധിക്കാനിടയുണ്ട്. മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിയ്ക്കുന്ന കാര്യങ്ങളിൽ ഏർപ്പെടാൻ ശ്രമിക്കുക.ചിങ്ങം (മകം, പൂരം, ഉത്രം ¼)ചിങ്ങം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. ഒരു പുതിയ ബന്ധം ആരംഭിച്ചേക്കാം. അവിവാഹിതരായാവരുടെ വിവാഹം ഉറപ്പിക്കാനിടയുണ്ട്. ഗൃഹത്തിൽ മംഗളകാമായ ചടങ്ങുകൾ നടക്കുന്നതിന്റെ തിരക്കുകൾ ഉണ്ടാകും. ബന്ധുഗുണം ഉണ്ടാകും. ഇന്ന് എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണ ലഭിക്കുന്നതാണ്. പുതിയ ചില വസ്തുക്കൾ വാങ്ങാനായി പണം ചെലവഴിക്കും. ജീവിതത്തിൽ സന്തോഷം അനുഭവപ്പെടും. ഗവേഷക വിദ്യാർത്ഥികൾക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. പുതിയ കാര്യങ്ങൾ പഠിക്കാനും നിങ്ങളുടെ അറിവ് മറ്റുള്ളവരുമായി പങ്കുവെയ്ക്കാനും സാധിക്കും. ഇന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)കന്നിക്കൂറുകാർക്ക് ഇന്ന് അല്പം ബുദ്ധിമുട്ടേറിയ ദിവസമായിരിക്കും. ദൈനംദിന കാര്യങ്ങളിൽ പോലും തടസ്സങ്ങൾ നേരിടേണ്ടി വരുന്ന സാഹചര്യങ്ങൾ ഉണ്ടാകും. കൃത്യ സമയത്ത് ജോലികൾ പൂർത്തിയാക്കാൻ വളരെയധികം പരിശ്രമിക്കേണ്ടതായി വരും. ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത വേണം. ബന്ധുക്കൾ മുഖേന സന്തോഷകരമായ അനുഭവത്തിന് സാധ്യതയുണ്ട്. ദാമ്പത്യ സ്നേഹം ദൃഢമാകും. ജോലിത്തിരക്കും സമ്മർദ്ദവും മൂലം അസ്വസ്ഥരായി കാണപ്പെടാനിടയുണ്ട്.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)തുലാക്കൂറുകാർക്ക് വളരെ അനുകൂലമായ ദിവസമായിരിക്കും. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയവും ദിവസം മുഴുവൻ സന്തോഷവും ഉണ്ടാകും. ജോലിസ്ഥലത്ത് എതിരാളികളെ പിന്നിലാക്കി ഏറെ ദൂരം മുന്നോട്ട് പോകാൻ നിങ്ങൾക്ക് സാധിക്കും. ജോലിസ്ഥലത്ത് കൂടുതൽ ഊർജ്ജത്തോടെ പ്രവർത്തിക്കാൻ സാധിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുകയും ചെയ്യും. നിങ്ങൾക്ക് മുമ്പിൽ പുതിയ സാധ്യതകൾ ഉണ്ടാകും. പുതിയ സംരംഭത്തിന് തുടക്കം കുറിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ദിവസമാണ്.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)ഇക്കൂട്ടർക്ക് ഇന്ന് പലതരം വെല്ലുവിളികളെ നേരിടേണ്ടതായി വരും. ജോലികളിൽ കൂടുതൽ ശ്രദ്ധിക്കണം. ഏത് പ്രതികൂല സാഹചര്യങ്ങളെയും ക്ഷമയോടെ നേരിടുക. ബന്ധങ്ങളിൽ വിള്ളൽ വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സുഹൃത്തുക്കളുടെ നിർദ്ദേശങ്ങൾ ഇന്ന് നിങ്ങൾക്ക് ഗുണം ചെയ്‌തേക്കും. തൊഴിൽ രംഗത്ത് ഇന്ന് കഠിനാദ്ധ്വാനം കൂടുതലായിരിക്കും. മനസിനെ ശാന്തമാക്കി നിർത്താൻ പരിശ്രമിക്കുക. ശാരീരികാരോഗ്യം മോശമാകാനിടയുള്ളതിനാൽ ഭക്ഷണശീലങ്ങളുൾപ്പടെയുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കുക.ധനു (മൂലം, പൂരാടം, ഉത്രാടം ¼)ഇന്ന് ധനുക്കൂറുകാർക്ക് മികച്ച ദിവസമായിരിക്കും. പൊതുവെ സന്തോഷം നിറഞ്ഞ ദിവസമാകാനിടയുണ്ട്. ജോലിയിൽ നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ആരോഗ്യം മികച്ചതായി തുടരും. എന്നിരുന്നാലും ആവശ്യത്തിന് വിശ്രമം ഉറപ്പാക്കുക. ഇന്ന് എല്ലാ തീരുമാനങ്ങളും വളരെ ശ്രദ്ധാപൂവം എടുക്കണം. ഇന്ന് ഇടപെടേണ്ടി വരുന്ന എല്ലാ ആളുകളെയും കണ്ണുംപൂട്ടി വിശ്വസിക്കരുത്. ചെലവുകൾ കൂടാൻ സാധ്യതയുണ്ട്. ഇന്ന് നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനായി കുറച്ച് സമയം മാറ്റി വെക്കുന്നത് നന്നായിരിക്കും.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)മകരക്കൂറുകാർക്ക് ഇന്ന് പ്രതികൂല ഫലങ്ങൾ ഉണ്ടാകുന്ന ദിവസമാണ്. ഇന്ന് പല പ്രശ്നങ്ങളിലൂടെയും കടന്നുപോകേണ്ടതായി വരും. ജോലികൾ തീർക്കാൻ വളരെയധികം സമയം ആവശ്യമായി വരും. ആരോഗ്യ കാര്യത്തിൽ അശ്രദ്ധ കാണിക്കാതിരിക്കുക. അധിക ചെലവുകൾ നിയന്ത്രിക്കണം. കുടുംബത്തിലെ പ്രശ്നങ്ങൾ മൂലം കൂടുതൽ സമ്മർദ്ദം അനുഭവപ്പെടും. ചില കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരും. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ലക്ഷ്യത്തിലെത്താൻ കഠിനാദ്ധ്വാനം കൂടുതൽ വേണ്ടി വരും.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)ജോലിസ്ഥലത്ത് കൂടുതൽ ജോലിഭാരം അനുഭവപ്പെട്ടേക്കാം. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക. ചില പ്രശ്നങ്ങളെ തരണം ചെയ്യേണ്ടതായി വരും. തൊഴിലിടത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മേലധികാരികളുടെ ഇടപെടൽ ആവശ്യമായി വരും. തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊള്ളണം. നിങ്ങളുടെ കുറവുകൾ പരിഹരിച്ച് മുമ്പോട്ട് പോകാൻ ശ്രദ്ധിക്കുക. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായും ധാരാളം സമയം ചെലവിടാൻ സാധിക്കും. ദാമ്പത്യ ജീവിതം മെച്ചപ്പെടുത്തുന്നതിന് പങ്കാളിയോടൊപ്പം സമയം ചെലവിടാനും ശ്രദ്ധിക്കുക.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)മീനരാശിക്കാർക്ക് ഇന്നത്തെ ദിവസം അത്യുത്തമമായിരിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. കുടുംബാംഗങ്ങൾക്കിടയിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. നിങ്ങളുടെ സംസാരത്തിൽ സൗമ്യത നിലനിർത്തേണ്ടതുണ്ട്. വൈകുന്നേരം നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം ചെലവിടും. വിനോദകാര്യങ്ങളിൽ ഏർപ്പെടാനിടയുണ്ട്. അവിവാഹിതരായവർക്ക് ഇന്ന് നല്ല ആലോചന വരാം. ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം.
Source link