WORLD

ലാൻഡിംഗ് ഗിയർ കേടായ ബോയിംഗ് വിമാനം ഇടിച്ചിറക്കി


ഇ​സ്താം​ബൂ​ൾ: ​ലാ​ൻ​ഡിം​ഗ് ഗി​യ​ർ വി​ട​രാ​തി​രു​ന്ന ച​ര​ക്കു​വി​മാ​നം റ​ൺ​വേ​യി​ൽ ഇ​ടി​ച്ചി​റ​ങ്ങി. തു​ർ​ക്കി​യി​ലെ ഇ​സ്താം​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​മേ​രി​ക്ക​ൻ കൊ​റി​യ​ർ ക​ന്പ​നി​യാ​യ ഫെ​ഡ്എ​ക്സി​ന്‍റെ ബോ​യിം​ഗ് 763 ച​ര​ക്കു​വി​മാ​ന​മാ​ണ് പ്ര​തി​സ​ന്ധി നേ​രി​ട്ട​ത്. വി​മാ​നം ഇ​റ​ക്കാ​ൻ ശ്ര​മി​ക്ക​വേ മു​ന്നി​ലെ ലാ​ൻ​ഡിം​ഗ് ഗി​യ​ർ (മു​ന്നി​ലെ ച​ക്ര​വും ഷോ​ക്അ​ബ്സോ​ർ​ബ​റും ഉ​ൾ​പ്പെ​ടു​ന്ന കാ​ൽ) വി​ട​രു​ന്നി​ല്ലെ​ന്നു മ​ന​സി​ലാ​ക്കി​യ പൈ​ല​റ്റ് അ​ക്കാ​ര്യം വി​മാ​ന​ത്താ​വ​ളം അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ വി​മാ​നം സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കു​ക​യും റ​ൺ​വേ പ്ര​ത്യേ​ക രീ​തി​യി​ൽ സ​ജ്ജ​മാ​ക്കു​ക​യും ചെ​യ്തു. ഇ​ടി​ച്ചി​റ​ങ്ങി​യ വി​മാ​നം തീ​പ്പൊ​രി​ ചി​ത​റി​ച്ചും പു​ക​യു​ണ്ടാ​ക്കി​യും നി​ര​ങ്ങിനീ​ങ്ങു​ക​യാ​യി​രു​ന്നു.


Source link

Related Articles

Back to top button