പെന്ഷന് വിതരണം: ബാങ്ക് ഓഫ് ബറോഡയും ഇപിഎഫ്ഒയും കരാറില്‍
കൊച്ചി: ബാങ്ക് ഓഫ് ബറോഡയും (ബിഒബി), എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും (ഇപിഎഫ്ഒ) പെന്ഷന് വിതരണത്തിനായുള്ള കരാറില്‍ ഒപ്പിട്ടു. ബാങ്ക് ഓഫ് ബറോഡ എറണാകുളം സോണല്‍ ഹെഡ് ആന്‍ഡ് ജനറല്‍ മാനേജര്‍ ശ്രീജിത്ത് കൊട്ടാരത്തില്‍, ഇപിഎഫ്ഒ കൊച്ചി റീജണല്‍ കമ്മീഷണര്‍ രോഹിത് ശ്രീകുമാര്‍ എന്നിവര്‍ കൊച്ചി റീജണല്‍ പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍ ഉത്തം പ്രകാശിന്റെ സാന്നിധ്യത്തിലാണ് കരാറില്‍ ഒപ്പിട്ടിത്. പെന്ഷന് അക്കൗണ്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ലോക്കര്‍ സൗകര്യങ്ങള്‍ തുടങ്ങിയവയില്‍ ആകര്‍ഷകമായ ഓഫറുകള്‍ ബാങ്ക് ഓഫ് ബറോഡയില്‍ ലഭ്യമാണെന്ന് ശ്രീജിത്ത് കൊട്ടാരത്തില്‍ പറഞ്ഞു. 8,225 ലധികം ശാഖകളുള്ള ബാങ്ക് ഓഫ് ബറോഡ വാഗ്ദാനം ചെയ്യുന്ന വിപുലമായ സാമ്പത്തിക സേവനങ്ങളില്‍നിന്ന് ഇപിഎഫ്ഒ പെന്‍ഷന്‍കാര്‍ക്ക് പ്രയോജനം ലഭിക്കും.

Source link