‘ജഗതി ചേട്ടൻ ഇല്ലാതെ എന്ത് യോദ്ധ’; രണ്ടാം ഭാഗത്തെക്കുറിച്ച് ചോദിച്ചപ്പോൾ സംഗീത് ശിവൻ പറഞ്ഞത് -movie | Manorama Online
‘ജഗതി ചേട്ടൻ ഇല്ലാതെ എന്ത് യോദ്ധ’; രണ്ടാം ഭാഗത്തെക്കുറിച്ച് ചോദിച്ചപ്പോൾ സംഗീത് ശിവൻ പറഞ്ഞത്
മനോരമ ലേഖിക
Published: May 08 , 2024 07:28 PM IST
1 minute Read
സംഗീത് ശിവൻ, അരുൺ കൃഷ്ണൻ (Phot: instagram/ArunKrishnan)
സംഗീത് ശിവനുമായുള്ള സൗഹൃദ ഓർമകൾ പങ്കുവച്ച് പ്രമുഖ വിഎഫ്എക്സ് ആർടിസ്റ്റ് അരുൺ കൃഷ്ണൻ. അവസാനം സംസാരിച്ചപ്പോൾ രോമാഞ്ചത്തിന്റെ ഹിന്ദി റീമേക്കിന്റെ പോസ്റ്റ് പ്രൊഡക‌്‌ഷൻ ജോലികളിലാണെന്നാണ് പറഞ്ഞത്. യോദ്ധയുടെ രണ്ടാം ഭാഗത്തെക്കുറിച്ചു ചോദിക്കുമ്പോൾ ജഗതി ചേട്ടൻ ഇല്ലാതെ എന്ത് യോദ്ധ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും ഓർമക്കുറിപ്പിൽ അരുൺ പറയുന്നു.
അരുണിന്റെ വാക്കുകൾ: എന്ത് പറയണമെന്നറിയില്ല. എനിക്കേറ്റവും അടുപ്പമുണ്ടായിരുന്ന, എപ്പോഴും സിനിമ വിശേഷങ്ങൾ പങ്കുവയ്ക്കുമായിരുന്ന ഏറ്റവും സ്നേഹം നിറഞ്ഞ ‘കൂട്ടുകാരൻ’ സംഗീത് ശിവൻ സർ. യോദ്ധയുടെ വിശേഷങ്ങളിലൂടെ അടുത്ത്, അത് പിന്നെ വിഎഫ്എക്സിലേക്കും, ഏറ്റവും പുതിയ ടെക്‌നോളജി മനസ്സിലാക്കുന്നതിലേക്കും ഒക്കെ ഞാനും സാറും പോയി. യോദ്ധയുടെ രണ്ടാം ഭാഗത്തെക്കുറിച്ചു ചോദിക്കുമ്പോൾ ജഗതി ചേട്ടൻ ഇല്ലാതെ എന്ത് യോദ്ധ എന്ന് പറയുമായിരുന്നു. ഹോളിവുഡിൽ ഒക്കെ ത്രീഡിയിൽ പുതുതായി സംഭവിക്കുന്ന കാര്യങ്ങളൊക്കെ അപ്ഡേറ്റ് ആകാൻ സാറിന് ഞാനൊരു ലിങ്ക്ഡ്ഇൻ അക്കൗണ്ട് വരെ എടുത്തു കൊടുത്തിരുന്നു. അവസാനം സംസാരിച്ചപ്പോൾ പറഞ്ഞത് രോമാഞ്ചത്തിന്റെ ഹിന്ദിയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കിലാണെന്നാണ്. ഞാനൊന്ന് വിളിക്കാനിരുന്നതാണ്…പക്ഷെ, ഇനി ആ ‘മോനെ’ വിളി ഇല്ലെന്നോർക്കുമ്പോൾ… സർ…ഞാൻ തകർന്നു പോകുന്നു.
English Summary:
VFX Artist Arun Krishnan shares his special bond with Sangeeth Sivan.
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-sangeeth-sivan mo-celebrity-celebritydeath mo-entertainment-common-malayalammovienews 6hodq1vbne166sbsstkjdoln62 mo-entertainment-movie f3uk329jlig71d4nk9o6qq7b4-list
Source link