ശാലിൻ സോയയുമായി പ്രണയമെന്ന് സ്ഥിരീകരിച്ച് തമിഴ് യുട്യൂബർ
ശാലിൻ സോയയുമായി പ്രണയമെന്ന് സ്ഥിരീകരിച്ച് തമിഴ് യുട്യൂബർ | Shaalin Zoya TTF Vasan
ശാലിൻ സോയയുമായി പ്രണയമെന്ന് സ്ഥിരീകരിച്ച് തമിഴ് യുട്യൂബർ
മനോരമ ലേഖകൻ
Published: May 08 , 2024 04:08 PM IST
1 minute Read
ശാലിൻ സോയയ്‌ക്കൊപ്പം ടിടിഎഫ് വാസൻ
മലയാളി താരം ശാലിൻ സോയയുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി തമിഴ് യുട്യൂബർ. തമിഴിൽ ശ്രദ്ധേയനായ യുട്യൂബർ ടിടിഎഫ് വാസൻ ആണ് തന്റെ പ്രണയിനി ശാലിനാണെന്ന് അറിയിച്ച് നടിക്കൊപ്പമുള്ള യുട്യൂബ് വിഡിയോ പങ്കുവച്ചത്. നാൽപതു ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്‌സ് ഉള്ള യൂട്യൂബ് സെലിബ്രിറ്റി ആണ് ടിടിഎഫ് വാസൻ. വാസനോടൊപ്പം കാറിൽ സഞ്ചരിക്കുന്ന ശാലിനേയും വിഡിയോയിൽ കാണാം.
തന്റെ കാമുകി ‘കുക്ക് വിത്ത് കോമാലി’ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നു എന്നാണ് വിഡിയോയ്ക്കു നൽകിയ അടിക്കുറിപ്പ്. തമിഴിലെ ഏറ്റവും രസകരമായ പാചക റിയാലിറ്റി ഷോകളിലൊന്നാണ് ‘കുക്ക് വിത്ത് കോമാലി’. സ്റ്റാർ വിജയിലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും സ്ട്രീം ചെയ്യുന്ന ഈ റിയാലിറ്റി ഷോയിൽ ഫുഡ് ബ്ലോഗർ മുഹമ്മദ് ഇർഫാൻ, പാണ്ഡ്യൻ സ്റ്റോർ നടൻ വസന്ത് വാസി, ശാലിൻ സോയ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ പങ്കെടുക്കുന്നുണ്ട്.
ഓട്ടോഗ്രാഫ് എന്ന ടെലിവിഷൻ പരമ്പരയിലൂടെ കലാരംഗത്തേക്ക് കടന്നു വന്ന താരമാണ് ശാലിൻ സോയ. തുടർന്ന് ഔട്ട് ഓഫ് സിലബസ്, ഒരുവൻ, വാസ്തവം, എൽസമ്മ എന്ന ആൺകുട്ടി, മല്ലൂ സിങ്, ധമാക്ക തുടങ്ങിയ സിനിമകളിലൂടെ വെള്ളിത്തിരയിലും സജീവമായി. അവതാരകയായും തിളങ്ങിയ താരം സ്ത്രീ ശാക്തീകരണം പ്രമേയമായ സിറ്റ എന്ന ഒരു ഷോർട്ട് ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്. കണ്ണകി എന്ന തമിഴ് ചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. ശാലിൻ സംവിധാനം ചെയ്ത ‘ദി ഫാമിലി ആക്ട്’ എന്ന സിനിമ റിലീസിന് തയാറെടുക്കുകയാണ്.
English Summary:
YouTuber TTF Vasan Confirms His Relationship With Actress Shaalin Zoya
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-list 4jp3hbn1nnvd83u0tpkebm29su mo-entertainment-movie-shaalinzoya
Source link