മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിൽ ദർശനം നടത്തി മോഹൻലാൽ; വിഡിയോ | Mohanlal Kannur
മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിൽ ദർശനം നടത്തി മോഹൻലാൽ; വിഡിയോ
മനോരമ ലേഖകൻ
Published: May 08 , 2024 02:11 PM IST
1 minute Read
മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിൽ മോഹൻലാൽ
ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മോഹൻലാൽ. കണ്ണൂരിൽ വിവിധ പരിപാടികൾക്കായി എത്തിയ താരം രാവിലെ 6 മണിയോടെയാണ് ക്ഷേത്ര ദർശനത്തിനെത്തിയത്. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ പി. മുരളീധരൻ സ്വീകരിക്കുകയും ക്ഷേത്രം മേൽശാന്തി ചന്ദ്രൻ മൂസ് പ്രത്യേക പൂജയുടെ പ്രസാദം നൽകുകയും ചെയ്തു.
ക്ഷേത്ര ഐതിഹ്യത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും ചോദിച്ചു മനസ്സിലാക്കിയ താരം പ്രദിക്ഷണം നടത്തുകയും ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ മറികൊത്തൽ നടത്തുകയും ചെയ്തു.
ജീവിതവിഘ്‌നങ്ങളെ നാളികേരത്തില്‍ സങ്കല്‍പിച്ച് അതില്‍ ദേവീപ്രതീകമായ നെയ്തിരി സമര്‍പ്പിച്ച് ക്ലേശങ്ങള്‍ മറികടക്കുന്നതായി മൂന്നുരു കടന്നുവച്ച് വിഘ്‌നനിവാരണാർഥം നാളീകേരം കൊത്തിയുടക്കുന്ന ചടങ്ങാണ് മറികൊത്തൽ അഥവാ മറിസ്തംഭം നീക്കല്‍.
English Summary:
Mohanlal visits Mamanikkunnu Sri Mahadevi temple in Kannur
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 4s0g7gem59p7e2rrr79va4pr0c
Source link