വിമാനയാത്രയിലെ ഫസ്റ്റ്ക്ലാസ് അനുഭവം: ജോലിക്കിടയിൽ റീനു മാത്യൂസ്

വിമാനയാത്രയിലെ ഫസ്റ്റ്ക്ലാസ് അനുഭവം: ജോലിക്കിടയിൽ റീനു മാത്യൂസ് | Reenu Mathews Emirates

വിമാനയാത്രയിലെ ഫസ്റ്റ്ക്ലാസ് അനുഭവം: ജോലിക്കിടയിൽ റീനു മാത്യൂസ്

മനോരമ ലേഖകൻ

Published: May 08 , 2024 01:17 PM IST

1 minute Read

റീനു മാത്യൂസ്

ഫ്ലൈറ്റിൽ ഫസ്റ്റ് ക്ലാസ് ക്യാബിനിൽ സേവനം ചെയ്യുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി റീനു മാത്യൂസ്. എമിറേറ്റ്സ് എയര്‍ലൈന്‍സിലെ ക്യാബിൻ ക്രൂ ആണ് മലയാളികളുടെ ഈ പ്രിയപ്പെട്ട നായിക. തന്റെ യാത്രയ്ക്കിടയിൽ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും കാണാൻ കാത്തിരിക്കുകയാണെന്നും ഫ്ലൈറ്റിൽ ഭക്ഷണം വിതരണം ചെയ്യുന്ന ചിത്രം പങ്കുവച്ചുകൊണ്ടു റീനു കുറിച്ചു.

‘‘ഞങ്ങളുടെ ഏറ്റവും മികച്ച ഫസ്റ്റ് ക്ലാസ് അനുഭവത്തിന്റെ ഭാഗമായി പരമ്പരാഗത അറബിക്ക് കോഫിയും ഈത്തപ്പഴവും വിതരണം ചെയ്യുന്നു. എപ്പോഴെങ്കിലും എന്റെ യാത്രാ ഷെഡ്യൂളുകളിൽ നിങ്ങളിൽ ആരെയെങ്കിലും കാണാൻ ഞാൻ കാത്തിരിക്കുകയാണ്,’’ റീനു മാത്യൂസ് കുറിച്ചു.

അഭിനേതാവ്, മോഡല്‍ എന്നീ നിലകളിലും പ്രശസ്തയാണ് റീനു മാത്യൂസ്. ‘ഇമ്മാനുവൽ’ എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായാണ് സിനിമാ രംഗത്തെത്തിയത്. അഞ്ചു സുന്ദരികൾ, കുള്ളന്റെ ഭാര്യ, പ്രെയ്സ് ദ് ലോർഡ്, സപ്തമ ശ്രീ തസ്കരാഃ, ഇയ്യോബിന്റെ പുസ്തകം എന്നിങ്ങനെ നിരവധി സിനിമകളിൽ അഭിനയിച്ച താരം തനിക്കേറ്റവും പ്രിയപ്പെട്ട ജോലിയായ എയർഹോസ്റ്റസ് ആകാൻ വേണ്ടിയാണ് സിനിമാരംഗത്തുനിന്ന് വിട്ടു നിൽക്കുന്നത്.
അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്ത ലോർഡ് ലിവിങ്സ്റ്റൺ ഏഴായിരം കണ്ടി എന്ന ചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.

English Summary:
Fly High with Reenu Mathews: Beloved Malayali Actress Turned Emirates First Class Crew

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 3cj6co9t94b2i6gcqibv5mrjg0 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-reenu-mathews


Source link
Exit mobile version