കുത്തനെ വിലയിടിഞ്ഞ് കൊക്കോ

ജെയിസ് വാട്ടപ്പിള്ളിൽ തൊടുപുഴ: ഉണക്കക്കൊക്കോ വില കുത്തനെയിടിഞ്ഞു. ചരിത്രത്തിൽ ആദ്യമായി കിലോയ്ക്ക് 1,050 രൂപയിലേക്കുയർന്ന വിലയാണ് ഇന്നലെ 700 രൂപയിലേക്ക് കൂപ്പുകുത്തിയത്. ശനിയാഴ്ച കിലോയ്ക്ക് 1040-1050 തോതിലാണ് വ്യാപാരികൾ കർഷകരിൽനിന്നു വാങ്ങിയത്. എന്നാൽ രണ്ടു ദിവസം പിന്നിട്ടതോടെ 350 രൂപയുടെ കുറവാണുണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ കൊക്കോയുടെ ലഭ്യത കുറഞ്ഞതോടെയാണ് വില കുതിച്ചുയർന്നത്. ടണ്ണിന് 4,000 ഡോളറിൽനിന്നു സർവകാല റിക്കാർഡായ 12,260 ഡോളറിലേക്ക് വില ഉയർന്നതോടെ കേരളത്തിലെ കർഷകരും വൻ പ്രതീക്ഷയിലായിരുന്നു. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ ഇന്നലെ വില 8,522 ഡോളറിലേക്ക് താഴ്ന്നതോടെയാണ് ഇവിടെയും വിലയിടിഞ്ഞത്. ഐവറികോസ്റ്റ്, ഘാന തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ കൊക്കോയുടെ ഉത്പാദനത്തിലുണ്ടായ ഇടിവാണ് സമീപനാളിൽ വില കുതിച്ചുയരാൻ കാരണമായത്.
അതേസമയം റിക്കാർഡ് വിലക്കയറ്റത്തെ തുടർന്നു വിപണിയിൽ നിന്നു വിട്ടുനിന്ന കൂടുതൽ കന്പനികൾ ഇനി രംഗത്തുവരുമെന്നാണ് വിലയിരുത്തൽ. ആഗോള തലത്തിലുണ്ടായ ക്ഷാമം പെട്ടെന്നു പരിഹരിക്കാൻ കഴിയാത്തതിനാൽ ശരാശരി 500-600 തോതിൽ വില തുടരാനാണ് സാധ്യതയെന്നും നിരീക്ഷകർ വിലയിരുത്തുന്നു. ഇനിയും വില കൂടുമെന്ന പ്രതീക്ഷയിൽ വിൽപ്പന നടത്താതെ സ്റ്റോക്ക് പിടിച്ചുവച്ചിരുന്ന കർഷകരും എത്രയും വേഗം ചരക്ക് വിറ്റഴിക്കാനുള്ള തിരക്കിലാണ്. ഇന്നലെ ഇടുക്കിയിലെ ഉൾനാടൻ ഗ്രാമമായ തോപ്രാംകുടിയിൽ മാത്രം 20 ടണ്‍ ഉണക്കക്കൊക്കോയാണ് വിൽപനയ്ക്കെത്തിയത്.

Source link