നിക്ഷേപത്തട്ടിപ്പ്: ഫിനാൻസ് ഉടമയും കുടുംബവും അറസ്റ്റിൽ

തിരുവല്ല: തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന നെടുംപറമ്പിൽ ചിറ്റ്സ് ആൻഡ് ഫിനാൻസ് ഉടമ എൻ.എം. രാജുവും കുടുംബവും അറസ്റ്റിലായി. നിക്ഷേപകരുടെ പരാതിയെത്തുടർന്ന് ഇന്നലെ രാവിലെ വീട്ടിലെത്തിയ പോലീസാണ് അറസ്റ്റ് നടത്തിയത്. സ്ഥാപനങ്ങളുടെ ഡയറക്ടർമാരെന്ന നിലയിലാണ് ഭാര്യയെയും മക്കളെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. താലൂക്ക് ആശുപത്രിയിൽ എത്തിച്ചു നടത്തിയ വൈദ്യപരിശോധനയ്ക്കുശേഷം ഇവരെ തിരുവല്ല പോലീസ് സ്റ്റേഷനിൽ എത്തിച്ചതറിഞ്ഞ് നിരവധി നിക്ഷേപകരാണ് എത്തിയത്. തിരുവനന്തപുരത്ത് അടക്കം വിവിധ ജില്ലകളിലെ നിരവധി പോലീസ് സ്റ്റേഷനുകളിൽ രാജുവിനെതിരേ നിക്ഷേപകരുടെ പരാതികൾ നിലനിൽക്കുന്നുണ്ട്.
നൂറുകണക്കിന് നിക്ഷേപകരില്‍ നിന്നായി 500 കോടിയോളം രൂപ തട്ടിയെടുത്തുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു.

Source link