യുണൈറ്റഡിനെ മുക്കി പാലസ്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു കനത്ത തോൽവിയേൽപ്പിച്ച് ക്രിസ്റ്റൽ പാലസ്. മൈക്കിൽ ഒലിസിന്റെ ഇരട്ട ഗോൾ മികവിൽ പാലസ് 4-0ന് യുണൈറ്റഡിനെ തകർത്തു. ഇതോടെ ക്ലബ് ചരിത്രത്തിൽ ആദ്യമായി ലീഗ് പോരാട്ടത്തിൽ പാലസ് രണ്ടു തവണ യുണൈറ്റഡിനെ തോല്പിച്ചു. എട്ടാം സ്ഥാനത്തു തുടരുന്ന യുണൈറ്റഡിന് 35 കളിയിൽ 54 പോയിന്റാണ്. പാലസ് 14-ാം സ്ഥാനത്താണ്.
Source link