ചികിത്സയ്ക്കു പണമില്ല; ഭാര്യയെ ആശുപത്രിയിൽ കൊലപ്പെടുത്തി

വാഷിംഗ്ടൺ ഡിസി: ഭാര്യയുടെ ചികിത്സയ്ക്കു പണം കണ്ടെത്താൻ വിഷമിച്ച ഭർത്താവ് ആശുപത്രിയിൽ ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്നു. അമേരിക്കയിലെ മിസൗറിയിൽ വെള്ളിയാഴ്ചയാണ് ദാരുണസംഭവം. സെന്റർപോയിന്റ് മെഡിക്കൽ സെന്ററിലെ ജീവനക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് എത്തിയ പോലീസ് റോണി വിഗ്സ് എന്നയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിന്റെ വൃക്കരോഗിയായ ഭാര്യ ഇവിടെ ചികിത്സയിലായിരുന്നു.
ഐസിയുവിലായിരുന്ന ഭാര്യയെ കൊലപ്പെടുത്തിയ കാര്യം ഇയാൾ പോലീസിനോടു സമ്മതിച്ചു. സാന്പത്തിക പ്രതിസന്ധിക്കു പുറമേ വിഷാദരോഗി ആയിരുന്നുവെന്നും പറഞ്ഞു. മുന്പ് രണ്ടുവട്ടം കൊലപാതകത്തിനു ശ്രമിച്ചിരുന്നു. ആശുപത്രിക്കാർ ഭാര്യയുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി.
Source link