നെല്ലുവിലയ്ക്കായി ബാങ്കുകളില്‍ കയറിയിറങ്ങി കര്‍ഷകര്‍

ബെ​​​ന്നി ചി​​​റ​​​യി​​​ല്‍ ച​​​ങ്ങ​​​നാ​​​ശേ​​​രി: സ​​​ര്‍ക്കാ​​​ര്‍ സം​​​ഭ​​​രി​​​ച്ച നെ​​​ല്ലി​​​ന്‍റെ വി​​​ല ല​​​ഭി​​​ക്കാ​​​ന്‍ നെ​​​ല്‍ക​​​ര്‍ഷ​​​ക​​​ര്‍ ബാ​​​ങ്കു​​​ക​​​ളി​​​ല്‍ ക​​​യ​​​റി​​​യി​​​റ​​​ങ്ങു​​​ന്നു. നെ​​​ല്ലി​​​ന്‍റെ പ​​​ണം ന​​​ല്‍കു​​​ന്ന​​​തി​​​നാ​​​യി സി​​​വി​​​ല്‍ സ​​​പ്ലൈ​​​സ് വ​​​കു​​​പ്പ് ക​​​ണ്‍സോ​​​ര്‍ഷ്യ​​​ത്തി​​​ല്‍ ഏ​​​ര്‍പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ, ക​​​ന​​​റ ബാ​​​ങ്കു​​​ക​​​ളാ​​​ണ് പ​​​ണം ന​​​ല്‍കാ​​​തെ ക​​​ര്‍ഷ​​​ക​​​രെ വ​​​ട്ടം​​​ക​​​റ​​​ക്കു​​​ന്ന​​​ത്. മാ​​​ര്‍ച്ച് ര​​​ണ്ടാം വാ​​​രം മു​​​ത​​​ല്‍ കൊ​​​യ്ത്തു​​​ന​​​ട​​​ത്തി മി​​​ല്ലു​​​കാ​​​ര്‍ക്ക് നെ​​​ല്ല് കൊ​​​ടു​​​ത്ത ക​​​ര്‍ഷ​​​ക​​​രാ​​​ണ് വി​​​ല ല​​​ഭി​​​ക്കാ​​​ത്ത​​​തു​​​മൂ​​​ലം പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്ന​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​ മു​​​മ്പ് കു​​​റ​​​ച്ചു ക​​​ര്‍ഷ​​​ക​​​ര്‍ക്കു പ​​​ണം കി​​​ട്ടി​​​യി​​​രു​​​ന്നു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ഴി​​​ഞ്ഞ​​​തോ​​​ടെ ബാ​​​ങ്കു​​​ക​​​ളി​​​ല്‍നി​​​ന്നു തു​​​ക​​​വി​​​ത​​​ര​​​ണം നി​​​ല​​​ച്ചു. നെ​​​ല്ല് കൊ​​​യ്ത് 15 ദി​​​വ​​​സ​​​ത്തി​​​ന​​​കം പ​​​ണം ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്നു​​​ള്ള കൃ​​​ഷി മ​​​ന്ത്രി​​​യു​​​ടെ​​​യും സി​​​വി​​​ല്‍ സ​​​പ്ലൈ​​​സ് മ​​​ന്ത്രി​​​യു​​​ടെ​​​യും ഉ​​​റ​​​പ്പാ​​​ണ് ഇ​​​തോ​​​ടെ ജ​​​ല​​​രേ​​​ഖ​​​യാ​​​യി മാ​​​റി​​​യ​​​ത്. 2023-24 വ​​​ര്‍ഷം നാ​​​ളി​​​തു​​​വ​​​രെ 47.96 കോ​​​ടി കി​​​ലോ നെ​​​ല്ലാ​​​ണ് സം​​​ഭ​​​രി​​​ച്ച​​​ത്. കേ​​​ന്ദ്ര സ​​​ര്‍ക്കാ​​​ര്‍ ന​​​ല്‍കു​​​ന്ന എം​​​എ​​​സ്പി​​​യാ​​​യ 1049 കോ​​​ടി രൂ​​​പ​​​യും സം​​​സ്ഥാ​​​ന പ്രൊ​​​ഡ​​​ക്‌​​ഷ​​​ന്‍ ഇ​​​ന്‍സെ​​ന്‍റീ​​വാ​​​യ 305 കോ​​​ടിയും കൈ​​​കാ​​​ര്യ ചെ​​​ല​​വി​​​ന​​​ത്തി​​​ലെ 5.75 കോ​​​ടിയും ചേ​​​ര്‍ത്ത് 1359 കോ​​​ടി രൂ​​​പ​​​യാ​​​ണ് ക​​​ര്‍ഷ​​​ക​​​ര്‍ക്കു ന​​​ല്‍കേ​​​ണ്ട​​​ത്. ഇ​​​തി​​​ല്‍ എ​​​ത്ര കോ​​​ടി രൂ​​​പ ക​​​ര്‍ഷ​​​ക​​​ര്‍ക്ക് ന​​​ല്‍കി എ​​​ന്നു​​​ള്ള കാ​​​ര്യ​​​ത്തി​​​ല്‍ സ​​​പ്ലൈ​​​കോ വ്യ​​​ക്ത​​​മാ​​​യ മ​​​റു​​​പ​​​ടി ന​​​ല്‍കു​​​ന്നി​​​ല്ല.

31-ാമ​​​ത്തെ ട്ര​​​ഞ്ചി​​​ല്‍ സ​​​പ്ലൈ​​​കോ കാ​​​ന​​​റാ ബാ​​​ങ്കി​​​ന് ന​​​ല്‍കി​​​യ ലി​​​സ്റ്റി​​​ല്‍പെ​​​ട്ട ക​​​ര്‍ഷ​​​ക​​​ര്‍ ബാ​​​ങ്കി​​​ല്‍ എ​​​ത്തു​​​മ്പോ​​​ള്‍ നി​​​ല​​​വി​​​ല്‍ സ​​​പ്ലൈ കോ​​​യി​​​ല്‍നി​​​ന്നു ല​​​ഭ്യ​​​മാ​​​യ തു​​​ക പൂ​​​ര്‍ണ​​​മാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്തു ക​​​ഴി​​​ഞ്ഞ​​​താ​​​യും ഇ​​​നി പ​​​ണം ല​​​ഭി​​​ച്ചാ​​​ലേ വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നാ​​​വു എ​​​ന്നു​​​മാ​​​ണ് മ​​റു​​പ​​ടി കി​​ട്ടു​​ന്ന​​ത്. ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ ബോ​​​ട്ട് ജെ​​​ട്ടി ബ്രാ​​​ഞ്ചി​​​ല്‍നി​​​ന്നു 31 ന​​​മ്പ​​​ര്‍ ട്ര​​​ഞ്ചി​​​ല്‍ ഉ​​​ള്‍പ്പെ​​​ട്ട ചി​​​ല പി​​ആ​​​ര്‍ സു​​​ക​​​ള്‍ക്ക് പ​​​ണം ല​​​ഭ്യ​​​മാ​​​യ​​​തി​​​നെ​​​പ്പ​​​റ്റി നെ​​​ല്‍ക​​​ര്‍ഷ​​​ക സം​​​ര​​​ക്ഷ​​​ണ​​​സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ ആ​​​രാ​​​ഞ്ഞ​​​പ്പോ​​​ള്‍ പു​​​ളി​​​ങ്കു​​​ന്നു ശാ​​​ഖ​​​യി​​​ലെ മാ​​​നേ​​​ജ​​​ര്‍ ക​​​ര്‍ഷ​​​ക​​​രു​​​ടെ വി​​​കാ​​​ര​​​ത്തെ വ്ര​​​ണ​​​പ്പെ​​​ടു​​​ത്തു​​​ന്ന രീ​​​തി​​​യി​​​ല്‍ ത​​​ട്ടി​​​ക്ക​​​യ​​​റി​​​യ​​​താ​​​യി സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​റ​​​ഞ്ഞു. എ​​​സ്ബി​​​ഐ​​​ക്ക് നെ​​​ല്ലി​​​ന്‍റെ തു​​​ക വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ന്‍ ഫ​​​ണ്ടു​​​ണ്ടെ​​​ങ്കി​​​ലും ജീ​​​വ​​​ന​​ക്കാ​​​രു​​​ടെ മെ​​​ല്ല​​​പ്പോ​​​ക്കു ന​​​യം ക​​​ര്‍ഷ​​​ക​​​രെ വ​​​ലയ്‌​​​ക്കു​​​ക​​​യാ​​​ണെ​​ന്നും ആ​​രോ​​പ​​ണ​​മു​​ണ്ട്. പി​​​ആ​​​ര്‍എ​​​സി​​​ന്‍റെ തു​​​ക​​​വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​ല്‍ കാ​​​ല​​​വി​​​ള​​​മ്പം വ​​​രു​​​ത്തി​​​യാ​​​ല്‍ എ​​​സ്ബി​​​ഐ​​​യു​​​ടെ​​​യും കാ​​​ന​​​റാ ബാ​​​ങ്കി​​​ന്‍റെ​​​യും പാ​​​ഡി ഓ​​​ഫീ​​​സു​​​ക​​​ളു​​​ടെ​​​യും മു​​​ന്നി​​​ല്‍ നെ​​​ല്‍ക​​​ര്‍ഷ​​​ക​​​രു​​​ടെ തു​​​ട​​​ര്‍ച്ച​​​യാ​​​യ പ്ര​​​തി​​​ഷേ​​​ധ​ സ​​​മ​​​ര​​​ങ്ങ​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് നെ​​​ല്‍ ക​​​ര്‍ഷ​​​ക സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ അ​​​റി​​​യി​​​ച്ചു.

Source link
Exit mobile version