ഒരു സോറി പോലും പറയാൻ പറ്റിയില്ല: കനകലതയെ ഓർത്ത് ഭാഗ്യലക്ഷ്മി
ഒരു സോറി പോലും പറയാനും പറ്റിയില്ല: കനകലതയെ ഓർത്ത് ഭാഗ്യലക്ഷ്മി | Bhagyalakshmi Kanakalatha
ഒരു സോറി പോലും പറയാൻ പറ്റിയില്ല: കനകലതയെ ഓർത്ത് ഭാഗ്യലക്ഷ്മി
മനോരമ ലേഖകൻ
Published: May 07 , 2024 04:18 PM IST
Updated: May 07, 2024 04:27 PM IST
1 minute Read
കനകലത, ഭാഗ്യലക്ഷ്മി
നടി കനകലതയെ അനുസ്മരിച്ച് ഡബ്ബിങ് ആർടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. വയ്യാതിരിക്കുകയാണെന്ന് അറിഞ്ഞിട്ടും അന്വേഷിക്കാനോ കാണാൻ പോകാനോ പറ്റിയില്ലെന്നും ഓരോ മരണവും ഓരോ ഓർമപ്പെടുത്തലാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
‘‘നമ്മൾ എപ്പോഴും വിചാരിക്കും ഇവരെ കണ്ടിട്ട് കുറേ വർഷമായല്ലോ. നാളെ വിളിക്കാം അല്ലെങ്കിൽ പോയി കാണാം എന്ന്. അങ്ങനെ ആ നാളെ നീണ്ടു നീണ്ടു ഒടുവിൽ അവർ അന്തരിച്ചു എന്ന വാർത്തകേൾക്കുമ്പോൾ ഉള്ളിൽ കുറ്റബോധം തോന്നും. കനകലതയുടെ കാര്യത്തിൽ ഞാൻ അങ്ങനെ ചിന്തിച്ചു. പലപ്പോഴും വിചാരിച്ചിരുന്നു വിളിക്കണം അന്വേഷിക്കണം എന്നൊക്കെ.
ഇത്രയും വയ്യാതിരുന്നിട്ടും അറിഞ്ഞില്ല അന്വേഷിച്ചില്ല, പോയി കാണാൻ തോന്നിയില്ലല്ലോ. ഇനി ഒരിക്കലും കാണാൻ പറ്റില്ല. ഒരു സോറി പോലും പറയാൻ പറ്റിയില്ല. വലിയ സൗഹൃദമൊന്നും ഇല്ലെങ്കിലും കാണുമ്പോൾ വളരെ സ്നേഹത്തോടെ സംസാരിച്ചിരുന്നു, സങ്കടങ്ങൾ പങ്കുവച്ചിരുന്നു. ഓരോ മരണവും ഓരോ ഓർമപ്പെടുത്തലാണ്. സ്മരണാഞ്ജലികൾ.’’–ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ.
അതേസമയം കനകലതയ്ക്കു അന്ത്യാഞ്ജലികൾ അർപ്പിക്കാൻ തിരുവനന്തപുരത്തെ വസതിയിൽ ഭാഗ്യലക്ഷ്മി എത്തുകയുണ്ടായി. ഇന്ദ്രൻസ്, ആദിത്യ ജയൻ തുടങ്ങി സിനിമാ സീരിയൽ രംഗത്തെ പ്രമുഖർ നേരിട്ടെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
English Summary:
Bhagyalakshmi remebering Kanakalatha
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-bhagyalakshmi 17vpv5jduljbvgqdbjusgqp86m mo-entertainment-movie-kanakalatha mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link