ധ്രുവ് വിക്രത്തിന്റെ ‘ബൈസൺ’; രജിഷയും അനുപമയും നായികമാർ | Bison Movie Dhruv Vikram
ധ്രുവ് വിക്രത്തിന്റെ ‘ബൈസൺ’; രജിഷയും അനുപമയും നായികമാർ
മനോരമ ലേഖകൻ
Published: May 07 , 2024 01:19 PM IST
1 minute Read
ധ്രുവ് വിക്രത്തിനൊപ്പം അനുപമ പരമേശ്വരൻ
ധ്രുവ് വിക്രം നായകനാവുന്ന മാരി സെൽവരാജ് ചിത്രത്തിനു പേരിട്ടു. ‘ബൈസൺ’ എന്ന ടൈറ്റിലിൽ എത്തുന്ന ചിത്രം സ്പോര്‍ട്സ് ഡ്രാമയാണ്. കബഡി കളിക്കാരനായി ധ്രുവ് ചിത്രത്തിലെത്തുന്നു. അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ലാലും പ്രധാന വേഷത്തില്‍ എത്തുന്നു.
പ്രശസ്ത കബഡി താരം മാനത്തി ഗണേശിന്റെ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ചെയ്യുന്ന സിനിമയാണിത്. എന്നാൽ അദ്ദേഹത്തിന്റെ ബയോപിക് ആയിരിക്കില്ലെന്ന് സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിനു വേണ്ടി കുറേ നാളുകളായി കടുത്ത പരിശീലനത്തിലായിരുന്നു ധ്രുവ്.
തൂത്തുക്കുടിയിൽ ചിത്രീകരണം ആരംഭിച്ചു. 80 ദിവസത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്യുന്നത്. ഛായാഗ്രാഹണം ഏഴില്‍ അരശ്. സന്തോഷ് നാരായണൻ ആണ് സംഗീത സംവിധാനം. നീലം പ്രൊഡക്‌ഷൻസിന്റെ ബാനറിൽ പാ. രഞ്ജിത്താണ് ചിത്രം നിർമിക്കുന്നത്. അപ്ലോസ് എന്റർടെയ്ൻമെന്റും നിർമാണ പങ്കാളികളാണ്.
മാമന്നനാണ് മാരി സെൽവരാജിന്റേതായി ഇതിനു മുമ്പ് പുറത്തിറങ്ങിയ ചിത്രം. അതുകൊണ്ടു തന്നെ പ്രതീക്ഷകളും വാനോളം. കാർത്തിക് സുബ്ബരാജിന്റെ ‘മഹാനു’ ശേഷം ധ്രുവ് വിക്രം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ‘സൈറൺ’ ആണ് അനുപമ പരമേശ്വരന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം.
English Summary:
Bison Kaalamaadan: First look poster of Mari Selvaraj’s next with Dhruv Vikram unveiled
27v10f35i2sdovq3ul5errco95 7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews mo-entertainment-movie-mari-selvaraj mo-entertainment-movie-dhruvvikram f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-rajishavijayan mo-entertainment-movie-anupamaparameswaran
Source link