ഞാൻ ‘സിംഗിൾ മദർ’: ഒടുവിൽ വെളിപ്പെടുത്തി ഭാമ

ഞാൻ ‘സിംഗിൾ മദർ’: ഒടുവിൽ വെളിപ്പെടുത്തി ഭാമ | Bhama Single Mother

ഞാൻ ‘സിംഗിൾ മദർ’: ഒടുവിൽ വെളിപ്പെടുത്തി ഭാമ

മനോരമ ലേഖകൻ

Published: May 07 , 2024 12:18 PM IST

1 minute Read

ഭാമ

താൻ ഒരു ‘സിംഗിള്‍ മദര്‍’ ആണെന്ന് വെളിപ്പെടുത്തി നടി ഭാമ. മകൾ ഗൗരിക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചുകൊണ്ടാണ് ഭാമയുടെ തുറന്നു പറച്ചിൽ. ഒരു ‘സിംഗിൾ മദർ’ ആയപ്പോൾ താൻ കൂടുതൽ ശക്തയായി എന്നാണ് ഭാമ പറയുന്നത്. “ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാന്‍ ഇത്രത്തോളം ശക്തയാണെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു.  കൂടുതല്‍ ശക്തയാകുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക വഴി.  ഞാനും എന്റെ മകളും.” മകളോടൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാമ സമൂഹ മാധ്യമത്തിൽ കുറിച്ചു. 
ഭാമയും ഭർത്താവ് അരുണും വേർപിരിഞ്ഞു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഭാമ തന്റെ പേരിനൊപ്പമുള്ള ഭർത്താവിന്റെ പേര് ഒഴിവാക്കിയതും ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കിയതും സംശയം വർധിപ്പിച്ചിരുന്നു. എന്നാൽ ഭാമയോ അരുണോ ഇതിനെകുറിച്ച് പ്രതികരിച്ചിരുന്നില്ല.  

2020 ജനുവരിയിലായിരുന്നു ഭാമയും അരുണും തമ്മില്‍ വിവാഹിതരാവുന്നത്. വിവാഹത്തോടെ ഭാമ സിനിമ മേഖലയിൽ നിന്നും ‌പിൻമാറി. ജനിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് മകള്‍ ഗൗരിയെക്കുറിച്ച് ഭാമ സമൂഹമാധ്യമങ്ങളിൽ പറയുന്നത്. പിന്നീട് കുഞ്ഞിനും ഭര്‍ത്താവിനുമൊപ്പമുള്ള നിരവധി ചിത്രങ്ങളും വിഡിയോകളും ഭാമ പങ്കുവയ്ക്കാറുണ്ടായിരുന്നെങ്കിലും പൊടുന്നനെ ഭാമയുടെ സമൂഹമാധ്യമങ്ങളിൽ നിന്ന് ഭര്‍ത്താവ് അരുൺ അപ്രത്യക്ഷമാവുകയായിരുന്നു. 

English Summary:
“Actress Bhama’s Bold Revelation as a Single Mother: How Motherhood Redefined Her Strength”

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 39ni14co0pjerli3sdn65ahagb mo-entertainment-movie-bhama f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link
Exit mobile version