INDIALATEST NEWS

ലൈംഗിക പീഡനക്കേസ്: അറസ്റ്റ് ആസന്നം; പ്രജ്വലിനെ തിരഞ്ഞ് കർണാടക പൊലീസ് വിദേശത്തേക്ക്

ലൈംഗിക പീഡനക്കേസ്: അറസ്റ്റ് ആസന്നം; പ്രജ്വലിനെ തിരഞ്ഞ് കർണാടക പൊലീസ് വിദേശത്തേക്ക് – Sexual harassment case: Arrest imminent; Karnataka police to go abroad in search of Prajwal Revanna | India News, Malayalam News | Manorama Online | Manorama News

ലൈംഗിക പീഡനക്കേസ്: അറസ്റ്റ് ആസന്നം; പ്രജ്വലിനെ തിരഞ്ഞ് കർണാടക പൊലീസ് വിദേശത്തേക്ക്

മനോരമ ലേഖകൻ

Published: May 07 , 2024 02:59 AM IST

1 minute Read

വിമാനത്താവളങ്ങളിൽ ജാഗ്രത

പ്രജ്വൽ രേവണ്ണ (Photo: X/ @Sydusm)

ബെംഗളൂരു ∙ ലൈംഗിക പീഡനക്കേസിൽ പ്രതിയായതിനെ തുടർന്ന് രാജ്യംവിട്ട ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണയെ കണ്ടെത്താൻ ജർമനിയിലേക്കു പോകാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തയാറെടുപ്പ് തുടങ്ങി. എത്തിയാലുടൻ അറസ്റ്റ് ചെയ്യാൻ ബെംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളിൽ പൊലീസ് ജാഗ്രത കർശനമാക്കുകയും ചെയ്തു.

അശ്ലീല വിഡിയോ പുറത്തുവന്നതിനു പിന്നാലെ നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ചു രാജ്യം വിട്ട പ്രജ്വൽ, 2 തവണ ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയിട്ടും കീഴടങ്ങാത്ത സാഹചര്യത്തിലാണ് നടപടി. ബ്ലൂകോർണർ നോട്ടിസ് പുറപ്പെടുവിച്ച ഇന്റർപോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

പ്രജ്വലിന്റെ ഹാസനിലെ വീട് പൊലീസ് മുദ്രവച്ചു. എംപി ക്വാർട്ടേഴ്സായ ഇവിടെ പീഡിപ്പിച്ചതായി ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ദൾ വനിതാ നേതാവ് പരാതി നൽകിയിരുന്നു. വിവാദ വിഡിയോയിലുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പിതാവും ദൾ എംഎൽഎയുമായ രേവണ്ണയുടെ ബെംഗളൂരു ബസവനഗുഡിയിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തി. ‌

പ്രജ്വലിനെ സ്ഥാനാർഥിയാക്കും മുൻപു തന്നെ അശ്ലീല വിഡിയോകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും അറിവുണ്ടായിരുന്നുവെന്ന് മുൻ എംപിയും ബിജെപി നേതാവുമായ എൽ.ആർ. ശിവരാമെഗൗഡ‍ വെളിപ്പെടുത്തി.

English Summary:
Sexual harassment case: Arrest imminent; Karnataka police to go abroad in search of Prajwal Revanna

mo-politics-parties-janatadalsecular mo-crime-crimeindia 55qckv5fm36gk6q1fgb3g6eh3c 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-karnataka mo-politics-leaders-prajwalrevanna mo-crime-crime-news


Source link

Related Articles

Back to top button