കൊച്ചി വണ്ടര്‍ലായില്‍ സമ്മര്‍ലാ ഫിയസ്റ്റ

കൊച്ചി: അമ്യൂസ്മെന്റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ലാ ഹോളിഡേസ് ലിമിറ്റഡ് കൊച്ചിയിലെ വണ്ടര്‍ലായില്‍ ‘സമ്മര്‍ലാ ഫിയസ്റ്റ’ ആഘോഷിക്കുന്നു. 31 വരെയാണ് ‘സമ്മര്‍ലാ ഫിയസ്റ്റ’ സംഘടിപ്പിക്കുന്നത്. ഏറ്റവും പുതുതായി ആരംഭിച്ചിരിക്കുന്ന എയര്‍ റേസ് അടക്കം നിരവധി റൈഡുകളും ലൈവ് ഷോകളും ഫുഡ് ഫെസ്റ്റിവലുകളും അതിഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫണ്‍ ഗെയിമുകളും ത്രസിപ്പിക്കുന്ന ഡിജെയും ഈ ആഘോഷത്തിന് മാറ്റുകൂട്ടാന്‍ ഒരുക്കിയതായി അധികൃതർ അറിയിച്ചു. വണ്ടര്‍ലായുടെ എക്സ്ക്ലൂസീവ് പൂള് പാര്‍ട്ടികളിലും അതിഥികള്‍ക്ക് പങ്കെടുക്കാം. പാര്‍ക്കില്‍ പുതുതായി പ്രത്യേക പാനീയ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്കായി നിരവധി ഇളവുകളുമുണ്ട്. ഏളി ബേഡ് ഓഫര്‍ ഒഴികെ മറ്റെല്ലാ ഓഫറുകളും ഓണ്‍ലൈനിലും ഓഫ് ലൈനിലും ഒരുപോലെ ബുക്ക് ചെയ്യാന്‍ കഴിയും.
മൂന്നു ദിവസം മുന്‍പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് പത്തു ശതമാനം ഇളവാണ് ഏളി ബേഡ് വാഗ്ദാനം . പിറന്നാള്‍ ഓഫര്‍ എന്നനിലയില്‍ പ്രത്യേക ഇളവ് വേറെയുമുണ്ട്. ഇവ കൂടാതെ, ഹാള്‍ടിക്കറ്റുമായി വരുന്നവര്‍ക്കുള്ളതാണ് മറ്റൊരു ഓഫര്‍. യഥാര്‍ഥ പരീക്ഷാ ഹാള്‍ടിക്കറ്റുകള്‍ ഹാജരാക്കിയാല്‍ ടിക്കറ്റുകളിന്മേല് 35 ശതമാനം ഇളവ് ലഭിക്കും. ഐഡി കാര്‍ഡുകള്‍ ഹാജരാക്കുന്ന കോളജ് വിദ്യാര്‍ഥികള്‍ക്ക് (16-24 പ്രായഗണത്തിലുള്ളവര്) 25 ശതമാനം ഇളവ് നല്‍കും. കുടുംബത്തിലെ ഓരോ അംഗത്തിനും ആസ്വദിക്കാന്‍ പറ്റുന്ന തരത്തിലുള്ള വലിയൊരു അനുഭവമാണ് ഞങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് വണ്ടര്‍ലാ ഹോളിഡേസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

Source link