മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ സൂര്യകുമാർ യാദവിന്റെ സെഞ്ചുറിയിലൂടെ മുംബൈ ഇന്ത്യൻസിന് മിന്നും ജയം. 51 പന്തിൽ 102 റൺസുമായി സൂര്യകുമാർ പുറത്താകാതെ നിന്നപ്പോൾ മുംബൈ ഏഴ് വിക്കറ്റിന് സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി. സ്കോർ: ഹൈദരാബാദ് 173/8 (20). മുംബൈ 174/3 (17.2). 2024 സീസണിൽ പിറന്ന സെഞ്ചുറികളുടെ എണ്ണം ഇതോടെ 12 ആയി. 31 റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടപെട്ട ശേഷമായിരുന്നു സൂര്യകുമാറിന്റെ സെഞ്ചുറിയിലൂടെ മുംബൈ ജയത്തിലെത്തിയത്. തിലക് വർമയും (32 പങ്കിൽ 37) പുറത്താകാതെ നിന്നു. ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ ട്രാവിസ് ഹെഡ് (30 പന്തിൽ 48) മാത്രമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിനുവേണ്ടി തിളങ്ങിയത്. അഭിഷേക് ശർമ (11), പരിക്കുമാറി തിരിച്ചെത്തിയ മായങ്ക് അഗർവാൾ (5), നിതീഷ് കുമാർ റെഡ്ഡി (20), ഹെൻറിച്ച് ക്ലാസൻ (2), മാർക്കൊ യാൻസണ് (17), ഷഹ്ബാസ് അഹമ്മദ് (10) എന്നിവർക്ക് തിളങ്ങാൻ സാധിച്ചില്ല.
നാല് ഓവറിൽ 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് സണ്‍റൈസേഴ്സിന്റെ മധ്യനിര തകർത്തത്. പീയൂഷ് ചൗള നാല് ഓവറിൽ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
Source link