വിദ്വേഷ വിഡിയോ; ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡക്കും അമിത് മാളവ്യക്കുമെതിരെ കേസ്

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡക്കും അമിത് മാളവ്യക്കുമെതിരെ കേസ് | Fir registered against Nadda over social media post | National News | Malayalam News | Manorama News
വിദ്വേഷ വിഡിയോ; ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡക്കും അമിത് മാളവ്യക്കുമെതിരെ കേസ്
ഓൺലൈൻ ഡെസ്ക്
Published: May 06 , 2024 02:29 PM IST
1 minute Read
ജെ.പി.നഡ്ഡ (File Photo: J Suresh / Manorama)
ബെംഗളൂരു∙ കർണാടക ബിജെപി എക്സ് ഹാൻഡിലിൽ മുസ്‌ലിം വിഭാഗത്തിനെതിരെ പങ്കുവച്ച വിദ്വേഷ വിഡിയോയുമായി ബന്ധപ്പെട്ട പരാതിയില്‍ കേസെടുത്ത് കര്‍ണാടക പൊലീസ്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്കും കര്‍ണാടക ബിജെപി അധ്യക്ഷൻ വിജയേന്ദ്രയ്ക്കും ഐടി സെൽ മേധാവി അമിത് മാളവ്യയ്ക്കും എതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തി, മതസ്പർധ വളർത്താൻ ശ്രമിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.
കര്‍ണാടക ബിജെപിയുടെ എക്സ് ഹാന്‍ഡിലില്‍ വന്ന വിഡിയോ അമിത് മാളവ്യ തന്‍റെ എക്സ് അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു. വിഡിയോയ്ക്കെതിരെ കര്‍ണാടക കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകി. മുസ്‌ലിം വിഭാഗത്തിനു വീണ്ടും വീണ്ടും ആനുകൂല്യം നല്‍കുമ്പോള്‍ പട്ടികജാതി, പട്ടിക വർഗ, ഒബിസി വിഭാഗങ്ങളെ തഴയുന്ന തരത്തിലുള്ള കാര്‍ട്ടൂണ്‍ വിഡിയോ ആണ് കർണാടക ബിജെപിയുടെ എക്സ് ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ടത്.
English Summary:
Fir registered against Nadda over social media post
mo-politics-leaders-jpnadda 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 3i068p8ijiq5fkpqc25vkk9srf 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews
Source link