പൂഞ്ചിലെ ഭീകരാക്രമണം; പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടു, സഹായിക്കുന്നവർക്ക് പാരിതോഷികം

പ്രതികളുടെ രേഖചിത്രം പുറത്തുവിട്ടു | Pooch terror attack | Kerala News | Malayalam News | Manorama News

പൂഞ്ചിലെ ഭീകരാക്രമണം; പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടു, സഹായിക്കുന്നവർക്ക് പാരിതോഷികം

ഓൺലൈൻ ഡെസ്ക്

Published: May 06 , 2024 03:39 PM IST

1 minute Read

സൈന്യം പുറത്തുവിട്ട പ്രതികളുടെ രേഖചിത്രം

ശ്രീനഗർ∙ ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേന വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ടുപേരുടെ രേഖചിത്രം സൈന്യം പുറത്തുവിട്ടു. പാക്കിസ്ഥാൻ തീവ്രവാദികളായ ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം. 

ശനിയാഴ്ച വൈകുന്നേരം സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വാഹനങ്ങൾ നീങ്ങുന്നതിനിടെ ശശിധറിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ വ്യോമസേന സൈനികൻ വിക്കി പഹാഡെ കൊല്ലപ്പെട്ടു. നാലു സൈനികർക്ക് പരുക്കേറ്റിരുന്നു. മേയ് 25ന് ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലത്തിന്റെ ഭാഗമാണ് ആക്രമണം നടന്ന പൂഞ്ച്.

English Summary:
Poonch terror attack

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-common-terrorists 2oq4ondb22mrht1a1u35ejre5u mo-news-world-countries-india-indianews mo-news-national-states-jammukashmir


Source link
Exit mobile version