317 കിലോ ഭാരം, ദിവസം 10,000 കാലറിയുടെ ഭക്ഷണം – Jason Holton | Heaviest Man | Death | Obesity
317 കിലോ ഭാരം, ദിവസം 10,000 കാലറിയുടെ ഭക്ഷണം; പിറന്നാളിന് ഒരാഴ്ച മുൻപ് ലോകത്തോട് വിട പറഞ്ഞ് യുവാവ്
ആരോഗ്യം ഡെസ്ക്
Published: May 06 , 2024 12:28 PM IST
Updated: May 06, 2024 01:05 PM IST
1 minute Read
ജേസൺ ഹോൾട്ടൻ , Image Credit: creepypeople/x.com
ബ്രിട്ടനിലെ ഏറ്റവും ഭാരം കൂടിയ വ്യക്തികളിലൊരാളായ ജേസൺ ഹോൾട്ടൺ മരണപ്പെട്ടു. മരിക്കുമ്പോൾ അദ്ദേഹത്തിന് 317 കിലോയോളം ഭാരമുണ്ടായിരുന്നു. തന്റെ 34ാം പിറന്നാളിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെയാണ് ജേസണിന്റെ വേർപാട്. അവയവങ്ങളുടെ തകരാറും അമിതവണ്ണവുമാണ് മരണകാരണമായി പറയുന്നത്.
”അവന്റെ ആരോഗ്യം വളരെപ്പെട്ടന്ന് മോശമാവുകയായിരുന്നു. മകനെ രക്ഷിക്കാൻ ഡോക്ടർമാർക്ക് കഴിയുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ദൗർഭാഗ്യവശാൽ അങ്ങനെയല്ല സംഭവിച്ചത്”, ജേസണിന്റെ അമ്മ ലെയ്സ മാധ്യമങ്ങളോടു പറഞ്ഞു. ജേസണിന്റെ കിഡ്നിയാണ് ആദ്യം പ്രവർത്തനരഹിതമായത്. ഒരാഴ്ച കൂടിയേ അവൻ ജീവിച്ചിരിക്കുകയുള്ളു എന്ന് ഡോക്ടർമാർ തന്നോട് പറഞ്ഞിരുന്നുവെന്നും അമ്മ പറയുന്നു. അഗ്നിശമന സേനയുടെ സഹായത്തോടെയാണ് ജേസണെ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചത്.
നിലത്ത് ഉറപ്പിച്ച ഫർണിച്ചറുകളുള്ള പ്രത്യേകതരം മുറിയിലായിരുന്നു കാലങ്ങളായി ജേസൺ ഹോൾട്ടണിന്റെ താമസം. കാലക്രമേണ ചലനശേഷി തീരെ മോശമാവുകയായിരുന്നു. വർഷങ്ങളായി കിടപ്പിലായിരുന്നു, ശ്വാസതടസ്സം പോലുള്ള പല ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം അമിതഭക്ഷണം കഴിക്കുന്ന ശീലം ജേസൺ തന്റെ കൗമാര പ്രായത്തിൽ തന്നെ ആരംഭിച്ചിരുന്നു. അച്ഛന്റെ മരണശേഷമുള്ള വിഷമത്തെ മറികടക്കാനാണ് പുതിയ ഭക്ഷണ ശീലം ആരംഭിക്കുന്നത്. 10,000കാലറിയാണ് ഓരോ ദിവസവും ജേസൺ കഴിച്ചിരുന്നത്.
കഴിഞ്ഞ വർഷം ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ, തന്റെ സമയം അവസാനിക്കാറായെന്നാണ് തോന്നുന്നതെന്നും, പുതിയതായി എന്തെങ്കിലുമൊക്കെ പരീക്ഷിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ജേസൺ പറഞ്ഞിരുന്നു. നാലുവർഷം മുൻപ് ജേസൺ മൂന്നാം നിലയിലുള്ള തന്റെ ഫ്ലാറ്റിൽ കുഴഞ്ഞു വീണിരുന്നു. അദ്ദേഹത്തെ രക്ഷിക്കുന്നതിനായി അഗ്നിരക്ഷാസേനയിലെ 30 പേരും ഒരു ക്രെയ്നും സ്ഥലത്തെത്തേണ്ടി വന്നത്. ഇതേത്തുടർന്ന് പുറത്ത് തടിച്ചുകൂടിയ ജനങ്ങളെക്കണ്ട് തനിക്ക് ഏറെ ബുദ്ധിമുട്ട് തോന്നിയെന്നും പിന്നീടൊരിക്കൽ ജേസൺ പറഞ്ഞു.
English Summary:
Britains ‘Heaviest Man’ Dies From Organ Failure Days Before 34th Birthday
mo-health-obesity mo-health-healthnews 4lt8ojij266p952cjjjuks187u-list 6r3v1hh4m5d4ltl5uscjgotpn9-list mo-health-healthylifestyle mo-health-death mo-health-overweight 35s56ig985vtrkonds7l55tqc1
Source link