ഐസിഎസ്ഇ 10, ഐഎസ്‍സി 12 പരീക്ഷാ ഫലം പ്രഖ്യാപിച്ചു: പത്താം ക്ലാസിൽ 99.47% വിജയം
ഐസിഎസ്ഇ 10, ഐഎസ്‍സി 12 പരീക്ഷാ ഫലം പ്രഖ്യാപിച്ചു: പത്താം ക്ലാസിൽ 99.47% വിജയം – ICSE, ISC Class 10th, 12th Result | Manorama News
ഐസിഎസ്ഇ 10, ഐഎസ്‍സി 12 പരീക്ഷാ ഫലം പ്രഖ്യാപിച്ചു: പത്താം ക്ലാസിൽ 99.47% വിജയം
ഓണ്‍ലൈന്‍ ഡെസ്ക്
Published: May 06 , 2024 09:32 AM IST
Updated: May 06, 2024 11:38 AM IST
1 minute Read
ന്യൂഡൽഹി ∙ ഐസിഎസ്ഇ 10, ഐഎസ്‍സി 12 ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ 99.47%, പന്ത്രണ്ടാം ക്ലാസിൽ 98.19% വിജയം. 12-ാം ക്ലാസില്‍ പരീക്ഷയെഴുതിയ 99,901 കുട്ടികളില്‍ 98.088 പേര്‍ പാസായി. പത്താം ക്ലാസില്‍ 2,43,617 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 2,42,328 പേര്‍ പാസായി. കേരളത്തിൽ പത്താം ക്ലാസിൽ 99.99% വിദ്യാര്‍ത്ഥികളും പന്ത്രണ്ടാം ക്ലാസിൽ 99.93% വിദ്യാര്‍ത്ഥികളും വിജയിച്ചു.
https://cisce.org, അല്ലെങ്കിൽ https://results.cisce.org വെബ്സൈറ്റുകളിൽ യുണീക് ഐഡിയും ഇൻഡക്സ് നമ്പറും നൽകി ഫലം അറിയാം. ഡിജിലോക്കർ പോർട്ടൽ വഴിയും ഫലമറിയാം. ഉപരിപഠന യോഗ്യത ലഭിക്കാത്തവർക്കായുള്ള കംപാർട്മെന്റ് പരീക്ഷ ഇക്കൊല്ലം മുതൽ ഇല്ല. പകരം, രണ്ടു വിഷയങ്ങളിൽ ജൂലൈയിൽ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാം. സംശയപരിഹാരത്തിനും മറ്റു സഹായങ്ങൾക്കും ഇമെയിൽ: helpdesk@cisce.org ഫോൺ: 1800-203-2414.
English Summary:
ICSE, ISC Class 10th, 12th Result updates
7n6p7usdv37gif5168tjfgebkv 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-educationncareer-icse
Source link