കടന്നൽക്കുത്തേറ്റ് 2 വിനോദസഞ്ചാരികൾ ഉൗട്ടിയിൽ മരിച്ചു

കടന്നൽക്കുത്തേറ്റ് 2 വിനോദസഞ്ചാരികൾ ഉൗട്ടിയിൽ മരിച്ചു – Two tourists died in Ooty | Malayalam News, Kerala News | Manorama Online | Manorama News
കടന്നൽക്കുത്തേറ്റ് 2 വിനോദസഞ്ചാരികൾ ഉൗട്ടിയിൽ മരിച്ചു
മനോരമ ലേഖകൻ
Published: May 06 , 2024 03:04 AM IST
1 minute Read
പ്രതീകാത്മക ചിത്രം. (Photo – Shutterstock / shutting)
ഊട്ടി ∙ കോത്തഗിരിക്കു സമീപം നീർച്ചോലയിൽ കുളിക്കാൻ ശ്രമിക്കുന്നതിനിടെ കടന്നലുകളുടെ കുത്തേറ്റു പരുക്കേറ്റ 2 വിനോദസഞ്ചാരികൾ ചികിത്സയിലിരിക്കെ മരിച്ചു. കോയമ്പത്തൂരിലെ കാളപ്പട്ടിയിൽ നിന്നെത്തിയ രാജശേഖർ (56), കാർത്തികേയൻ (56) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വൈകിട്ട് കോത്തഗിരി ഹാടാതൊരെക്കു സമീപമുള്ള നീർച്ചോലയിൽ കുളിക്കാൻ ശ്രമിച്ചപ്പോഴാണ് 9 പേരടങ്ങുന്ന സംഘത്തെ കടന്നലുകൾ ആക്രമിച്ചത്. മഴ പെയ്തപ്പോഴാണു കടന്നൽക്കൂട് ഇളകിയതെന്നു പറയുന്നു. പരുക്കേറ്റ ഇരുവരെയും ഉടൻ കോത്തഗിരിയിലെ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സ തുടരുന്നതിനിടെ രാത്രിയിലായിരുന്നു മരണം.
English Summary:
Two tourists died in Ooty
mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-travel-ooty 50bgmg6f3ia6cj0f38gmptoj1i mo-health-death
Source link