ASTROLOGY

അക്ഷയതൃതീയ ദിനം ഇവ വാങ്ങിയാൽ ഐശ്വര്യം പടി കയറും


സമ്പത്തും ഐശ്വര്യവുംഅക്ഷയപാത്രം എന്ന് നാം പൊതുവേ പറയാറുണ്ട്. എത്രയെടുത്താലും ഒഴിയാത്തത് എന്നാണ് അർത്ഥം. വൈശാഖമാസത്തിലെ ശുക്ലപക്ഷതൃതീയയാണ് നാം പൊതുവേ അക്ഷയതൃതീയയായി ആചരിക്കാറുള്ളത്. ഈ ദിനത്തിൽ ഈശ്വരകടാക്ഷം ലഭിച്ചാൽ സമ്പത്തിനോ ഐശ്വര്യത്തിനോ ആരോഗ്യത്തിനോ യാതൊരു കോട്ടവും സംഭവിയ്ക്കില്ല. ചില പ്രത്യേക വസ്തുക്കൾ ഈ ദിനം നൽകുന്നതും വാങ്ങുന്നതുമെല്ലാം തന്നെ ഏറെ ഐശ്വര്യമാകുന്നു. ഇത്തരം കാര്യങ്ങൾ അക്ഷയതൃതീയ ദിവസം ചെയ്യുന്നത് വീടിന് ഐശ്വര്യവും അഭിവൃദ്ധിയും സമ്പത്തുമെല്ലാം ഉണ്ടാകും. ഇത് വിശ്വാസത്തോടെ ചെയ്യണം എന്നു മാത്രം.പ്രത്യേകതഈ ദിനമാണ് ശ്രീകൃഷ്ണൻ കുലേചന് സർവസൗഭാഗ്യവും നൽകിയത്. ഗംഗാദേവി ഭൂമിയിലേക്ക് അക്ഷയമായി ഒഴുകിത്തുടങ്ങിയ ദിവസം, മഹാദേവൻ ഭിക്ഷയെടുത്ത് ജീവിക്കുമ്പോൾ പാർവതീദേവി അന്നപൂർണാ ദേവിയായി വന്ന് ഭക്ഷണം കൊടുത്തത്, ശങ്കരാചാര്യർക്ക് ദരിദ്രയായ സ്ത്രീ ഉണക്കനെല്ലിക്ക നൽകിയപ്പോൾ പകരം സ്വർണനെല്ലിക്ക നൽകി ആ സ്ത്രീയെ അനുഗ്രഹിച്ചതും ഇതേ ദിനത്തിലാണ്. കൗരവസഭയിൽ അപമാനിതയായ പാഞ്ചാലിയ്ക്ക് കൃഷ്ണൻ ചേല നൽകി അനുഗ്രഹിച്ചതും ഇതേ ദിനമാണ്.ദാനം നൽകുന്നതുംഅക്ഷയതൃതീയ ദിനത്തിൽ സ്വർണം വാങ്ങുക എന്നത് മാത്രമല്ല, ആ ദിനം നാം ചില പ്രത്യേക വസ്തുക്കൾ ദാനം നൽകുന്നത് ഏറെ നല്ലതാണ്. അരി, ഗോതമ്പ്, പയർ വർഗം, പലവ്യഞ്ജനം, മധുരപലഹാരം എന്നിവയെല്ലാം ഈ ദിനം ദാനം ചെയ്യുന്നത് ഏറെ ശ്രേഷ്ഠമാണ്. ഈ ദിവസം പായസമുണ്ടാക്കി മറ്റുള്ളവർക്ക് നൽകുന്നത് നല്ലതാണ്. ഇതും ദാനത്തിന്റെ ഭാഗമായി വരുന്നു.സ്വർണത്തിന് പകരം വെള്ളിസ്വർണം വാങ്ങാൻ ഈ ദിനം എല്ലാവർക്കും സാധിയ്ക്കണം എന്നില്ല. പകരം വെള്ളി വാങ്ങിച്ചാലും മതിയാകും. ഇതുപോലെ കല്ലുപ്പ് ഈ ദിനം വാങ്ങുന്നത് ഏറെ നല്ലതാണ്. കല്ലുപ്പിൽ ലക്ഷ്മീദേവിയുടെ അനുഗ്രഹം ഉണ്ടെന്ന് പറയുന്നു. ഇതുപോലെയാണ് മഞ്ഞൾ. ഇതും അന്നേ ദിവസം വാങ്ങുന്നത് ഏറെ നല്ലതാണ്. ഈ ദിനം ഭഗവാന് അവിൽ സമർപ്പിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇതുകൂടാതെ മഹാവിഷ്ണുവിനും ലക്ഷ്മീദേവിയ്ക്കുമായി ഈ ദിനം മധുരമുള്ള പഴങ്ങളും പായസവുമെല്ലാം പൂജാമുറിയിൽ ലക്ഷ്മീദേവിക്ക് സമർപ്പിയ്ക്കുന്നത് ഈ ദിനം ഏറെ നല്ലതാണ്.


Source link

Related Articles

Back to top button