റായ്ബറേലി, അമേഠി : മുഴുവൻസമയ പ്രചാരണച്ചുമതല ഏറ്റെടുത്ത് പ്രിയങ്ക
റായ്ബറേലി, അമേഠി : പ്രചാരണം ഏറ്റെടുത്ത് പ്രിയങ്ക – Priyanka Gandhi to campaign in Rae Bareli and Amethi constituencies in loksabha elections 2024 | Malayalam News, India News | Manorama Online | Manorama News
റായ്ബറേലിയിലും അമേഠിയിലും മുഴുവൻ സമയ പ്രചാരണത്തിനിറങ്ങാൻ പ്രിയങ്ക
മനോരമ ലേഖകൻ
Published: May 06 , 2024 03:06 AM IST
Updated: May 06, 2024 03:58 AM IST
1 minute Read
മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്ന പ്രിയങ്ക ഗാന്ധി (PTI Photo)
ന്യൂഡൽഹി ∙ റായ്ബറേലി, അമേഠി മണ്ഡലങ്ങളുടെ മുഴുവൻസമയ പ്രചാരണച്ചുമതല ഏറ്റെടുത്ത് പ്രിയങ്ക ഗാന്ധി. ഇന്നു റായ്ബറേലിയിൽ എത്തുന്ന പ്രിയങ്ക വോട്ടെടുപ്പു നടക്കുന്ന 20 വരെ ഇരുമണ്ഡലങ്ങളിലുമായി പ്രവർത്തിക്കും. രണ്ടിടത്തുമായി നൂറുകണക്കിനു ഗ്രാമസഭകളിൽ പങ്കെടുക്കും. ബൂത്തുതല ഏകോപനം മുതൽ പ്രചാരണം നിയന്ത്രിക്കും.
അമേഠിയിൽ പ്രിയങ്ക മത്സരിക്കാനെത്തുമെന്നു പ്രാദേശിക കോൺഗ്രസ് നേതൃത്വം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, തൽക്കാലം മത്സരത്തിനിറങ്ങുന്നില്ലെന്നു പ്രിയങ്ക തീരുമാനിച്ചതോടെയാണ് കെ.എൽ.ശർമയ്ക്ക് നറുക്കുവീണത്. ഇതിൽ പ്രവർത്തകർ നിരാശ അറിയിച്ചതുകൂടി കണക്കിലെടുത്താണ് പ്രിയങ്ക തന്നെ അമേഠിയിലെ പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നത്.
അതേസമയം, അനുഭവപരിചയമുള്ള രാഷ്ട്രീയക്കാരനാണു താനെന്നും ഗാന്ധി–നെഹ്റു കുടുംബത്തിന്റെ പരിചാരകനല്ലെന്നും അമേഠിയിലെ കോൺഗ്രസ് സ്ഥാനാർഥി കെ.എൽ. ശർമ പറഞ്ഞു. ഗാന്ധികുടുംബം അവരുടെ ശിപായിയെയാണ് അമേഠിയിൽ സ്ഥാനാർഥിയാക്കിയതെന്നു റായ്ബറേലിയിലെ ബിജെപി സ്ഥാനാർഥി ദിനേഷ് പ്രതാപ് സിങ്ങിന്റെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘യൂത്ത് കോൺഗ്രസ് പ്രവർത്തകനായി 1983 മുതൽ ഞാനിവിടെയുണ്ട്. കറകളഞ്ഞൊരു രാഷ്ട്രീയക്കാരനാണു ഞാൻ’– ശർമ പറഞ്ഞു.
English Summary:
Priyanka Gandhi to campaign in Rae Bareli and Amethi constituencies in loksabha elections 2024
5gv1vggk33h6tdtkgjjvr5qtva mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-priyankagandhi mo-politics-parties-congress mo-politics-elections-loksabhaelections2024
Source link