അരങ്ങേറ്റം ഗംഭീരമാക്കി കാംബെലിന്റെ മകൻ
ചിറ്റഗോങ് (ബംഗ്ലാദേശ്): സിംബാബ്വെ മുൻ ക്രിക്കറ്റ് താരം അലിസ്റ്റർ കാംബെലിന്റെ മകൻ ജോനാഥൻ രാജ്യാന്തര അരങ്ങേറ്റം ഗംഭീരമാക്കി. ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി-20യിലാണ് ഇരുപത്താറുകാരനായ ജോനാഥൻ കാംബെൽ അരങ്ങേറിയത്. ലെഗ് സ്പിൻ ഓൾ റൗണ്ടറായ ജോനാഥൻ ഏഴാം നന്പറായി ക്രീസിലെത്തി 24 പന്തിൽ 45 റണ്‍സ് അടിച്ചെടുത്തു. മൂന്ന് സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു ജോനാഥന്റെ ഇന്നിംഗ്സ്. 42 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട അവസ്ഥയിലാണ് ജോനാഥൻ ക്രീസിലെത്തിയത്. ബ്രയാൻ ബെന്നറ്റിനൊപ്പം (29 പന്തിൽ 44 നോട്ടൗട്ട്) ആറാം വിക്കറ്റിൽ ജോനാഥൻ കാംബെൽ 73 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഈ കൂട്ടുകെട്ടാണ് സിംബാബ്വെയെ 20 ഓവറിൽ 138/7 എന്ന സ്കോറിൽ എത്തിച്ചത്. മത്സരത്തിൽ 18.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് ജയം സ്വന്തമാക്കി.
Source link