അൽ ജസീറ ചാനൽ ഇസ്രയേലിൽ നിരോധിക്കാൻ തീരുമാനിച്ചു: നെതന്യാഹു

ടെൽ അവീവ്: ഖത്തറിന്റെ ഉടമസ്ഥതയിലുള്ള അൽ ജസീറ ചാനൽ ഇസ്രയേലിൽ നിരോധിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി നെതന്യാഹു അറിയിച്ചു. ഇതിനായി ഇസ്രേലി സർക്കാർ ഒറ്റക്കെട്ടായി വോട്ട് ചെയ്തു. നിരോധനം എപ്പോൾ പ്രാബല്യത്തിൽ വരുമെന്നോ എത്ര നാളത്തേക്കെന്നോ നെതന്യാഹു വ്യക്തമാക്കിയില്ല. 45 ദിവസത്തേക്കായിരിക്കും നിരോധനമെന്ന് ഇസ്രേലി മാധ്യമങ്ങൾ സൂചിപ്പിച്ചു. ചാനലിന്റെ ഉപകരണങ്ങൾ കണ്ടുകെട്ടുമെന്ന് വാർത്താവിതരണ മന്ത്രി ഷ്ലോമോ കാർഹി അറിയിച്ചു.
ഇസ്രയേലിലും കിഴക്കൻ ജറൂസലെമിലും ചാനലിന്റെ പ്രവർത്തനം തടസപ്പെടുമെന്ന് അൽ ജസീറ റിപ്പോർട്ടർമാർ പറഞ്ഞു. പലസ്തീൻ പ്രദേശങ്ങളിൽ നിരോധനം ബാധകമാകില്ല. അൽ ജസീറ പക്ഷപാതപരമായി വാർത്തകൾ നല്കുന്നുവെന്നുവെന്നും ദേശസുരക്ഷയ്ക്കു ഭീഷണിയാണെന്നുമാണ് ഇസ്രയേലിന്റെ ആരോപണം.
Source link