മാഞ്ചസ്റ്റർ: 2023-24 ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ആവേശകരമായ അന്ത്യത്തിലേക്ക്. തുടർച്ചയായ നാലാം ലീഗ് കിരീടം തേടുന്ന മാഞ്ചസ്റ്റർ സിറ്റി എർലിംഗ് ഹാലൻഡിന്റെ (12 പെനാൽറ്റി, 35’, 45+3’ പെനാൽറ്റി, 54’) ഹാട്രിക് മികവിൽ 5-1ന് വൂൾവർഹാംടണെ തോൽപ്പിച്ചു. സിറ്റിയുടെ ഒരു ഗോൾ ജൂലിയൻ അൽവാരസും (85’) നേടി. ലീഗിൽ ഇനി മൂന്നു മത്സരങ്ങൾ കൂടി ബാക്കിയിരിക്കേ മാഞ്ചസ്റ്റർ സിറ്റിക്ക് 82 പോയിന്റായി. 36 കളിയിൽ 83 പോയിന്റുള്ള ആഴ്സണലിനു പിന്നിൽ രണ്ടാം സ്ഥാനത്താണ് സിറ്റി.
Source link