കൊച്ചി: ഇന്ത്യയിലെ മുന്‍നിര ധനകാര്യ സ്ഥാപനമായ കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിന്റെ പുതിയ ആസ്ഥാനമന്ദിരം കെഎല്‍എം ഗ്രാന്‍ഡ് എസ്റ്റേറ്റ് കൊച്ചിയില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു. മുൻ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ.എ. നായര്‍ മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം സാനിയ മിര്‍സ സെലിബ്രിറ്റി ഗസ്റ്റായും പങ്കെടുത്തു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തി. കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, ഉമാ തോമസ് എംഎല്‍എ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഇസാഫ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പോള്‍ തോമസ് കെഎല്‍എം അരീന ഉദ്ഘാടനം ചെയ്തു. സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ അജു ജേക്കബ് മാനേജ്മെന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കെഎല്‍എം ആക്സിവ ചെയര്മാന് ടി.പി. ശ്രീനിവാസന് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷിബു തെക്കുംപുറം ആമുഖ പ്രസംഗം നടത്തി. ഡയറക്ടര്‍മാരായ എം.പി. ജോസഫ്, ഏബ്രഹാം തര്യന്, പ്രഫ. കെ.എം. കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
അഞ്ചു നിലകളിലായി 25,000 സ്ക്വയര്‍ ഫീറ്റില്‍ പണിതീര്‍ത്ത കോര്‍പറേറ്റ് ഓഫീസിലായിരിക്കും കെഎല്‍എം ആക്സിവയുടെ രജതജൂബിലി വര്‍ഷത്തില്‍ സ്ഥാപനത്തിന്റെ എല്ലാ ഡിവിഷനുകളും ഇനി പ്രവര്‍ത്തിക്കുക. 5000 ല്‍ അധികം ബ്രാഞ്ചുകളെ ഏകോപിപ്പിക്കാന്‍ ഇവിടുത്തെ കേന്ദ്രീകൃത സംവിധാനത്തിലൂടെ സാധിക്കും. കെഎല്‍എം അരീന, മാനേജ്മെന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍, എച്ച്ആര്‍ ലോഞ്ച് തുടങ്ങിയ വിപുലമായ സൗകര്യങ്ങളോടെയാണ് കോര്‍പറേറ്റ് ഓഫീസ് സജ്ജമാക്കിയിട്ടുള്ളത്. വിദേശ രാജ്യങ്ങളിലേക്കുള്ള വിപുലീകരണ പദ്ധതികളും ചടങ്ങില്‍ പ്രഖ്യാപിച്ചു. മൈക്രോ ഫിനാന്‍സിനു മാത്രമായുള്ള എന്‍ബിഎഫ്സി തുടങ്ങുന്ന കാര്യവും കമ്പനി പ്രഖ്യാപിച്ചു.

Source link