അറബ് ക്രിസ്ത്യൻ വനിത ഹൈഫ യൂണിവേഴ്സിറ്റി പ്രിൻസിപ്പൽ

ടെൽ അവീവ്: ഇസ്രയേലിലെ ഹൈഫ യൂണിവേഴ്സിറ്റി റെക്ടർ പദവിയിൽ അറബ് ക്രിസ്ത്യൻ വനിതയായ പ്രഫ. മോണ മാറോൺ. അറബ്, ക്രിസ്ത്യൻ, വനിത വിഭാഗങ്ങളിൽനിന്നൊരാൾ യൂണിവേഴ്സിറ്റിയെ നയിക്കാൻ നിയമിക്കപ്പെടുന്നത് ഇതാദ്യമാണ്. മാറോനീത്ത ക്രൈസ്തവ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട പ്രഫസർ ലോകത്തിലെ അറിയപ്പെടുന്ന ന്യൂറോ സയന്റിസ്റ്റാണ്. 54 വയസുള്ള അവർ രണ്ടു പതിറ്റാണ്ടായി ഹൈഫ യൂണിവേഴ്സിറ്റിയിൽ അധ്യാപികയാണ്. കഴിഞ്ഞ നൂറ്റാണ്ടിലാണ് പ്രഫസറുടെ കുടുംബം ഇസ്രയേലിലേക്ക് കുടിയേറിയത്.
ഇസ്രയേലിലെ അക്കാദമിക രംഗത്ത് എന്തും സാധ്യമാണെന്നും അറബ് തലമുറയ്ക്ക് സ്വപ്നസാക്ഷാത്കാരം സാധ്യമാണെന്നുമുള്ള സന്ദേശമാണ് തന്റെ നിയമനം നല്കുന്നതെന്ന് പ്രഫ. മോണ പറഞ്ഞു.
Source link