അന്വേഷണത്തോട് സഹകരിക്കേണ്ട, രാജ്ഭവനിലെ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി ബംഗാൾ ഗവർണർ – Latest News | Manorama Online
അന്വേഷണത്തോട് സഹകരിക്കേണ്ട, രാജ്ഭവനിലെ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി ബംഗാൾ ഗവർണർ
മനോരമ ലേഖകൻ
Published: May 06 , 2024 03:12 AM IST
1 minute Read
സി.വി. ആനന്ദബോസ്
കൊൽക്കത്ത ∙ തനിക്കെതിരായ ആരോപണത്തിൽ പൊലീസ് നടത്തുന്ന അന്വേഷണത്തോട് സഹകരിക്കേണ്ടതില്ലെന്ന് ബംഗാൾ രാജ്ഭവനിലെ ഉദ്യോഗസ്ഥർക്കു ഗവർണർ ഡോ.സി.വി.ആനന്ദബോസ് നിർദേശം നൽകി. ഭരണഘടനാപരിരക്ഷ ചൂണ്ടിക്കാട്ടിയാണു ഗവർണറുടെ നടപടി.
രാജ്ഭവനിലെ 3 ജീവനക്കാരോടും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനോടും തെളിവെടുപ്പിനു ഹാജരാകാൻ പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പൊലീസ് ഉദ്യോഗസ്ഥൻ ഹാജരായെങ്കിലും രാജ്ഭവൻ ജീവനക്കാർ പോയില്ല. ഇവരോട് ഇന്നു ഹാജരാകാൻ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണു ജീവനക്കാർക്ക് ഗവർണർ നിർദേശം നൽകിയത്. ഫോണിൽ പോലും പൊലീസിനു മറുപടി നൽകേണ്ടതില്ലെന്നു ഗവർണർ വ്യക്തമാക്കി.
English Summary:
Governor Dr. CV Ananda Bose has instructed the officers of Bengal Raj Bhavan not to cooperate with the police investigation.
mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-personalities-cvanandabose 6r42gt0no7he00q6l32mvrh4gb mo-news-national-states-westbengal
Source link