ജെ​​സ്റ്റ് 36 ; റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന് 36-ാം ലാ ​​ലി​​ഗ കി​​രീ​​ടം


മാ​​ഡ്രി​​ഡ്: ജി​​റോ​​ണ എ​​ഫ്സി​​യോ​​ട് 4-2ന് ​​എ​​ഫ്സി ബാ​​ഴ്സ​​ലോ​​ണ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തോ​​ടെ 2023-24 സ്പാ​​നി​​ഷ് ലാ ​​ലി​​ഗ കി​​രീ​​ടം റ​​യ​​ൽ മാ​​ഡ്രി​​ഡ് സ്വ​​ന്ത​​മാ​​ക്കി. സീ​​സ​​ണി​​ൽ നാ​​ല് റൗ​​ണ്ട് മ​​ത്സ​​രം ശേ​​ഷി​​ക്കേ​​യാ​​ണ് റ​​യ​​ൽ മാ​​ഡ്രി​​ഡ് ത​​ങ്ങ​​ളു​​ടെ 36-ാം ലാ ​​ലി​​ഗ കി​​രീ​​ട​​നേ​​ട്ടം ആ​​ഘോ​​ഷി​​ച്ച​​ത്. കാ​​ഡി​​ഫി​​ന് എ​​തി​​രാ​​യ ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ റ​​യ​​ൽ 3-0ന് ​​ജ​​യി​​ച്ച​​പ്പോ​​ൾ കി​​രീ​​ട​​ത്തി​​ലേ​​ക്ക് ഒ​​രു പ​​ടി​​കൂ​​ടി അ​​ടു​​ത്തി​​രു​​ന്നു. തൊ​​ട്ടു​​പി​​ന്നാ​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ബാ​​ഴ്സ​​ലോ​​ണ​​യെ ജി​​റോ​​ണ കീ​​ഴ​​ട​​ക്കി. അ​​തോ​​ടെ റ​​യ​​ൽ കി​​രീ​​ടം ഉ​​റ​​പ്പി​​ച്ചു. ബാ​​ഴ്സ​​ലോ​​ണ ജ​​യി​​ച്ചി​​രു​​ന്നെ​​ങ്കി​​ൽ റ​​യ​​ലി​​ന് കി​​രീ​​ടം ഉ​​റ​​പ്പി​​ക്കാ​​ൻ ചു​​രു​​ങ്ങി​​യ​​ത് ര​​ണ്ട് പോ​​യി​​ന്‍റ് കൂ​​ടി വേ​​ണ​​മാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ആ ​​കാ​​ത്തി​​രി​​പ്പ് റ​​യ​​ലി​​ന് ജി​​റോ​​ണ ഒ​​ഴി​​വാ​​ക്കി ന​​ൽ​​കി.

ലാ ​​ലി​​ഗ കി​​രീ​​ടം ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ത​​വ​​ണ നേ​​ടി​​യ​​തി​​ന്‍റെ റി​​ക്കാ​​ർ​​ഡ് റ​​യ​​ൽ പു​​തു​​ക്കി എ​​ന്ന​​തും ശ്ര​​ദ്ധേ​​യം. കി​​രീ​​ട നേ​​ട്ട​​ത്തി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള എ​​ഫ്സി ബാ​​ഴ്സ​​ലോ​​ണ​​യേ​​ക്കാ​​ള്‌ (27) ഏ​​റെ മു​​ന്നി​​ലാ​​ണ് റ​​യ​​ൽ എ​​ന്ന​​തും മ​​റ്റൊ​​രു യാ​​ഥാ​​ർ​​ഥ്യം. റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ കാ​​ർ​​ലോ ആ​​ൻ​​സി​​ലോ​​ട്ടി​​യു​​ടെ പ​​രി​​ശീ​​ല​​ക ക​​രി​​യ​​റി​​ലെ 28-ാം ട്രോ​​ഫി​​യാ​​ണ്. ര​​ണ്ടാ​​മ​​ത്തെ ലാ ​​ലി​​ഗ കി​​രീ​​ട​​വും. 2023-24 സീ​​സ​​ണി​​ൽ റ​​യ​​ലി​​ന്‍റെ ര​​ണ്ടാ​​മ​​ത് ട്രോ​​ഫി​​യാ​​ണി​​ത്. നേ​​ര​​ത്തേ സൂ​​പ്പ​​ർ കോ​​പ്പ സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. അ​​ര​​ങ്ങേ​​റ്റ സീ​​സ​​ണി​​ൽ​​ത​​ന്നെ കി​​രീ​​ട​​ത്തി​​ൽ മു​​ത്തം​​വ​​യ്ക്കാ​​ൻ റ​​യ​​ലി​​ന്‍റെ ഇം​​ഗ്ലീ​​ഷ് താ​​രം ജൂ​​ഡ് ബെ​​ല്ലി​​ങ്ഗ​​മി​​നു സാ​​ധി​​ച്ചു. 18 ഗോ​​ൾ നേ​​ടി​​യ ബെ​​ല്ലി​​ങ്ഗ​​മാ​​ണ് റ​​യ​​ലി​​ന്‍റെ ടോ​​പ് സ്കോ​​റ​​ർ.


Source link

Exit mobile version