6 വയസ്സുകാരനെ മുതലക്കുളത്തിൽ എറിഞ്ഞ് അമ്മ

6 വയസ്സുകാരനെ മുതലക്കുളത്തിൽ എറിഞ്ഞ് അമ്മ – Latest News | Manorama Online
6 വയസ്സുകാരനെ മുതലക്കുളത്തിൽ എറിഞ്ഞ് അമ്മ
മനോരമ ലേഖകൻ
Published: May 06 , 2024 03:13 AM IST
1 minute Read
പ്രതീകാത്മക ചിത്രം (Photo – Shutterstock / simon jhuan)
ബെംഗളൂരു ∙ കുടുംബവഴക്കിനെത്തുടർന്ന് അമ്മ മുതലസംരക്ഷണകേന്ദ്രത്തിലേക്കു വലിച്ചെറിഞ്ഞ ആറുവയസ്സുകാരനു ദാരുണാന്ത്യം. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ കാളീനദിയിലെ ദണ്ഡേലി മുതലസംരക്ഷണ കേന്ദ്രത്തിലേക്ക് ശനിയാഴ്ച വൈകിട്ടാണു മകൻ വിവേകിനെ അമ്മ സാവിത്രി (23) വലിച്ചെറിഞ്ഞത്. ഭർത്താവ് രവികുമാറുമായുള്ള വഴക്കിനെത്തുടർന്നു കുട്ടിയുമായി ഇവർ വീടുവിട്ടിറങ്ങുകയായിരുന്നു.
കേന്ദ്രത്തിലെ ജീവനക്കാർ അറിയിച്ചതനുസരിച്ച് പൊലീസും അഗ്നിരക്ഷാ സേനയും രാത്രി തന്നെ തിരച്ചിൽ തുടങ്ങിയെങ്കിലും വെളിച്ചക്കുറവു തടസ്സമായി. ഇന്നലെ രാവിലെ മൃതദേഹഭാഗങ്ങൾ കണ്ടെത്തി. മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
English Summary:
A six-year-old boy, who was thrown into a crocodile infested stream
by his mother after a family quarrel, died
40oksopiu7f7i7uq42v99dodk2-list 73gldaof0r28uhj7fd8q2c5dpa mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-common-bengalurunews mo-crime-murder mo-crime-crime-news
Source link