പരിക്കില്ലാതെ കൊക്കോ
രാജ്യാന്തര കൊക്കോ വിപണിയിൽ ഫണ്ടുകൾ ലാഭമെടുപ്പിനിറങ്ങിയത് ശക്തമായ സാങ്കേതിക തിരുത്തലിനിടയാക്കി, ഇന്ത്യൻ വിപണിക്ക് പരിക്കില്ല. ജപ്പാൻ ഒസാക്കയിൽ റബറിന് മുൻവാരം സൂചിപ്പിച്ച 319 യെന്നിലെ പ്രതിരോധ മേഖലയിൽ കാലിടറി. കുരുമുളക് വാങ്ങലുകാർക്കു മുന്നിൽ വില ഉയർത്തുകയല്ലാതെ മറ്റു മാർഗങ്ങളില്ല. സുഗന്ധ രാജാവ് മാത്രമല്ല, സുഗന്ധറാണിയും വിപണിയിൽ ആധിപത്യം ഉറപ്പിക്കുന്നു. അന്താരാഷ്ട്രതലത്തിൽ നടപ്പു വർഷം ഏറ്റവും ശക്തമായ കുതിച്ചു ചാട്ടം കാഴ്ചവച്ച കാർഷികോത്പന്നമായ കൊക്കോ വിലയിൽ സാങ്കേതിക തിരുത്തൽ. ഏപ്രിൽ മൂന്നാം വാരം സർവകാല റിക്കാർഡ് വിലയായ ടണ്ണിന് 12,260 ഡോളറിൽ ഉത്പന്ന വില എത്തിയ അവസരത്തിൽത്തന്നെ തിരുത്തൽ സാധ്യതയെക്കുറിച്ച് ദീപിക ഇതേകോളത്തിൽ വ്യക്തമാക്കിയതാണ്. കഴിഞ്ഞവാരം സൂചിപ്പിച്ച 10,400 ഡോളറിലെ ആദ്യ സപ്പോർട്ട് വില്പന സമ്മർദത്തിൽ കൊക്കോയ്ക്ക് നിലനിർത്താനായില്ലെന്നത് ഓപ്പറേറ്റർമാരെയും ഊഹക്കച്ചവടക്കാരെയും കനത്ത വിൽപ്പനയിലേക്കു തിരിച്ചു. റിക്കാർഡ് വിലയിൽ നിന്നും 4,020 ഡോളർ ഒറ്റയടിക്കു നഷ്ടപ്പെട്ട് 8,240 ഡോളർ വരെ ഇടിഞ്ഞ ശേഷം വ്യാപാരാന്ത്യം 8,522 ഡോളറിലാണ്. ന്യൂയോർക്ക് വിപണിക്കൊപ്പം ലണ്ടൻ എക്സ്ചേഞ്ചിലും കൊക്കോയ്ക്ക് കാലിടറി. വാരാന്ത്യം ഡോളറിനു മുന്നിൽ ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യത്തിലുണ്ടായ ചാഞ്ചാട്ടം ലണ്ടനിൽ കൊക്കോയെ പിടിച്ചുലച്ചു. അവധി വ്യാപാരത്തിൽ കൊക്കോയെ ഊഹക്കച്ചവടക്കാർ വരുതിയിലാക്കിയെങ്കിലും റെഡി മാർക്കറ്റിലെ ചരക്കുക്ഷാമം വിട്ടുമാറിയില്ല. വിലത്തകർച്ചയ്ക്കു കുടപിടിച്ച് ചോക്ലേറ്റ് വ്യവസായികൾ ആഫ്രിക്കയിലും മറ്റ് ഉത്പാദക രാജ്യങ്ങളിലും ലഭ്യത കുറഞ്ഞ അളവിൽ മാത്രമെന്നത് അടിസ്ഥാനപരമായി വിപണിക്ക് ശക്തിപകരുന്നു. അതേസമയം, ബഹുരാഷ്ട്ര ചോക്ലേറ്റ് വ്യവസായികൾ വാരാരംഭം മുതൽ കൊക്കോ സംഭരണം കുറച്ച് രംഗത്തുനിന്നും അകന്ന് വിലത്തകർച്ചയ്ക്കു കുടപിടിച്ചു. വ്യവസായികളുടെ ഈ നീക്കം കണക്കിലെടുത്താലും 8,027 ഡോളറിൽ വിപണിക്കു സപ്പോർട്ട് പ്രതീക്ഷിക്കാം. തിരിച്ചുവരവിൽ കൊക്കോ 9,456 ഡോളറിലേക്കും അവിടെനിന്നും 10,400 ഡോളറിലെ പ്രതിരോധ മേഖലയിലേക്കും സഞ്ചരിക്കാം. ഹ്രസ്വകാലയളവിൽ വിപണി 8027-10,400 ഡോളറിൽ സ്ഥിരതയ്ക്കു ശ്രമിക്കാം. കേരളത്തിലേക്കു തിരിഞ്ഞാൽ പുതിയ കൊക്കോ സീസണായതിനാൽ ഉത്പാദകർ ചരക്ക് ഇറക്കാൻ ഉത്സാഹിക്കുന്നുണ്ട്. ഹൈറേഞ്ചിൽ കിലോ 10,70 രൂപ വരെ കയറിയ കൊക്കോ വാരാന്ത്യം 1000 രൂപയിലാണ്. വ്യവസായികൾ രംഗത്തുള്ളത് വിപണിക്ക് താങ്ങ് പകരുന്നുണ്ടങ്കിലും അവർ തളർച്ച മറയാക്കി തന്ത്രപരമായ നീക്കങ്ങൾ നടത്തിയാലും വിപണിക്ക് 900-840ൽ താങ്ങ് പ്രതീക്ഷിക്കാം.
തിരിച്ചുവരവിനൊരുങ്ങി റബർ ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ റബർ തിരിച്ചുവരവിന് നടത്തിയ ശ്രമം വിജയിച്ചില്ല. കിലോ 311യെന്നിൽനിന്ന് ഉയർന്ന റബറിന് മുൻവാരം സുചിപ്പിച്ച 319 ലെ ആദ്യ പ്രതിരോധം തകർക്കാനുള്ള ശ്രമം 318.5 ൽ അവസാനിച്ചു. 319 കടക്കാൻ വിപണിക്കു കഴിഞ്ഞിരുന്നങ്കിൽ 336വരെ ഉയരുമായിരുന്നു. വാരാന്ത്യം 308ൽ നിലകൊള്ളുന്ന റബർ 300ലെ ആദ്യ സപ്പോർട്ട് ഈ വാരം നിലനിർത്തിയാൽ വീണ്ടും തിരിച്ചു വരവിനു ശ്രമം നടത്തും. ആദ്യ താങ്ങ് നഷ്ടപ്പെടുന്ന പക്ഷം 280 യെന്നിലേക്ക് തിരുത്തലിന് സാധ്യത. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ വേനൽമഴ ലഭ്യമായെങ്കിലും നിർത്തിവച്ച റബർ ടാപ്പിംഗ് പുനരാരംഭിക്കാനുള്ള സാഹചര്യം ഒത്തുവന്നിട്ടില്ല. അതായത് കേരളത്തിലെ വിപണികളിലെ ഷീറ്റ് ക്ഷാമം മാസാവസാനം വരെ തുടരാം. റബർ ക്ഷാമത്തിനിടയിലും ടയർ നിർമാതാക്കൾ നാലാം ഗ്രേഡ് ഷീറ്റ് വില 17,900ലും അഞ്ചാം ഗ്രേഡ് 17,600 രൂപയിലും നിലനിർത്തി. ഒട്ടുപാൽ 11,000ലും ലാറ്റക്സ് 12,000 രൂപയിലുമാണ്. കുരുമുളക് വ്യാപാരം സജീവം കുരുമുളക് വാങ്ങലുകാർക്ക് മുന്നിൽ വില ഉയർത്തുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന തിരിച്ചറിവ് അവരെ രംഗത്ത് സജീവമാക്കി. പിന്നിട്ട വാരത്തിലും ഉത്തരേന്ത്യൻ ഇടപാടുകാർ നിത്യേന മുളക് വില വർധിപ്പിച്ചെങ്കിലും ലഭ്യത ഉയർന്നില്ല. വിലനിലവാര ഗ്രാഫ് പുതിയ ഉയരങ്ങളിലേക്ക് ഇക്കുറി സഞ്ചരിക്കുമെന്ന നിലപാടിലാണു വൻകിട-ചെറുകിട കർഷകർ. കേരളത്തിലെ മാത്രമല്ല കർണാടകത്തിലെ തോട്ടം ഉടമകളും ചരക്ക് ഇറക്കാൻ ഉത്സാഹിക്കുന്നില്ല. കൊച്ചിയിൽ അൺഗാർബിൾഡ് 900 രൂപ ഉയർന്ന് 57,500 രൂപയായി. കരിഞ്ഞുണങ്ങി ഏലം കൊടും വരൾച്ചയ്ക്കുമുന്നിൽ കർഷകർ നിസഹായരായതോടെ ഏലത്തോട്ടങ്ങൾ ഒന്നിനുപുറകെ ഒന്നായി കരിഞ്ഞുണങ്ങുന്നു. ഉത്പാദന മേഖലയിലെ സ്ഥിതി ദയനീയമെങ്കിലും സർക്കാർ അനങ്ങാപ്പാറ നയം തുടരുന്നതിനാൽ പ്രതീക്ഷയ്ക്കു വകയില്ല. അടുത്ത സീസൺ തുടക്കത്തിൽ കടുത്ത ചരക്കു ക്ഷാമം നേരിടുമെന്ന തിരിച്ചറിവിൽ വില ഉയർത്തി ഏലക്ക ശേഖരിക്കാൻ വാങ്ങലുകാർ മത്സരിച്ചു. കയറ്റുമതി മേഖലയിൽനിന്നും ആഭ്യന്തര വിപണിയിൽനിന്നുമുള്ള ഡിമാൻഡും മികച്ചയിനങ്ങളെ കിലോ 3,353 രൂപയിൽ എത്തിച്ചപ്പോൾ ശരാശരി ഇനങ്ങൾ കിലോ 2,211 വരെ ഉയർന്നു. ആഭരണ കേന്ദ്രങ്ങളിൽ സ്വർണ വില ചാഞ്ചാടി. പവൻ 53,480 രൂപയിൽ നിന്നും 52,440ലേക്ക് ഇടിഞ്ഞ ശേഷമുള്ള തിരിച്ചുവരവിൽ ശനിയാഴ്്ച 52,680 രൂപയിലാണ്.

Source link