മേഘാലയയിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; യുവാക്കളെ പിടികൂടി തല്ലിക്കൊന്ന് നാട്ടുകാർ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാക്കളെ തല്ലിക്കൊന്നു | 2 men lynched to death in Meghalaya after minor alleges rape attempt | National News | Malayalam News | Manorama News
മേഘാലയയിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; യുവാക്കളെ പിടികൂടി തല്ലിക്കൊന്ന് നാട്ടുകാർ
ഓൺലൈൻ ഡെസ്ക്
Published: May 05 , 2024 09:19 PM IST
1 minute Read
പ്രതീകാത്മക ചിത്രം (Photo – Shutterstock / Prath)
ഷിലോങ്∙ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടുപേരെ മേഘാലയയിൽ തല്ലിക്കൊന്നു. ഈസ്റ്റേണ്‍ വെസ്റ്റ് ഖാസി ഹില്‍സിലെ നോങ്തിലേ ഗ്രാമത്തിലാണ് സംഭവം. 17കാരിയെ യുവാക്കൾ വീട്ടില്‍ കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. തുടര്‍ന്ന് യുവാക്കളെ നാട്ടുകാര്‍ പിടികൂടി. ഇതിനുപിന്നാലെ 1500ഓളം പേര്‍ തടിച്ചുകൂടി. തുടര്‍ന്ന് രണ്ടുപേരെയും സമീപത്തെ കമ്യൂണിറ്റി ഹാളിലെത്തിച്ചു. ഇവിടെവച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തിയെങ്കിലും യുവാക്കളെ കസ്റ്റഡിയിലെടുക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. സാമുദായിക നേതാക്കളുമായി പൊലീസ് ചര്‍ച്ച നടത്തുന്നതിനിടെ, ജനക്കൂട്ടം ഹാളിനകത്തേക്ക് ഇരച്ചുകയറി യുവാക്കളെ വീണ്ടും മര്‍ദിച്ചു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
English Summary:
2 men lynched to death in Meghalaya after minor alleges rape attempt
5us8tqa2nb7vtrak5adp6dt14p-list 4q9jvrso1uj1uo8tvup025gk76 mo-news-national-states-meghalaya 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-crime-mob-lynching
Source link