സമ്പൂർണ വാരഫലം, 2024 മെയ് 5 മുതൽ 11 വരെ
മേടം (അശ്വതി, ഭരണി, കാർത്തിക ¼)മേടക്കൂറുകാർക്ക് ശുഭകരമായ വാരമാണ്. പ്രിയപ്പെട്ടവരുടെ സഹായത്തോടെ ചില പ്രതികൂല സാഹചര്യങ്ങളെ മറികടക്കാൻ സാധിക്കും. ഏറ്റവും ബുദ്ധിമുട്ടേറിയ ജോലികൾ പോലും വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്നതാണ്. സമൂഹത്തിൽ ബഹുമാനവും ആദരവും ലഭിക്കാനിടയുണ്ട്. ബിസിനസിലെ മുൻ ഇടപാടുകളിൽ നിന്ന് ലാഭം നേടും. വിപണിയിൽ നിങ്ങൾ കൈകാര്യം ചെയ്യുന്ന ബിസിനസിന്റെ വിശ്വാസ്യത വർധിക്കും. സൗന്ദര്യ വർധക ഉത്പന്നങ്ങൾ, ആഡംബര വസ്തുക്കൾ തുടങ്ങിയവയുടെ ബിസിനസ് ചെയ്യുന്നവർക്ക് ഗുണമുണ്ടാകും. പ്രധാന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും ഉദ്യോഗാർഥികൾക്കും നല്ല വാർത്ത ലഭിച്ചേക്കാം. തൊഴിൽ – പഠന ആവശ്യങ്ങൾക്ക് വിദേശത്ത് പോകാൻ ശ്രമിച്ചിരുന്നവർ നേരിട്ടിരുന്ന തടസ്സങ്ങൾ നീങ്ങും. പ്രണയ ജീവിതവും ദാമ്പത്യവും മനോഹരമായി മുമ്പോട്ട് പോകും. നിസ്സാര പ്രശ്നങ്ങൾ ഒഴിവാക്കിയാൽ ആരോഗ്യം സാധാരണ നിലയിലായിരിക്കും.Also read: 2024 മെയ് സമ്പൂർണ മാസഫലംഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)ഇടവക്കൂറുകാർക്ക് ഈ ആഴ്ച സമ്മിശ്ര ഫലങ്ങളുടേതായിരിക്കും. ആഴ്ചയുടെ തുടക്കത്തിൽ തന്നെ പ്രധാന ജോലികൾ പൂർത്തിയാക്കാൻ വളരെയധികം പരിശ്രമം നടത്തേണ്ടി വരും, ഇത് സമ്മർദ്ദം വർധിപ്പിക്കാനും സാധ്യതയുണ്ട്. പൂർവിക സ്വത്ത് അനുഭവയോഗത്തിൽ വരുന്നതിന് ചില തടസ്സങ്ങൾ ഉണ്ടാകും. ആഴ്ചയുടെ മധ്യത്തിൽ കൂടുതൽ സമയവും മത-സാമൂഹിക പ്രവർത്തനങ്ങൾക്കായി ചെലവഴിക്കും. തൊഴിൽ രംഗത്തെ പ്രശ്നങ്ങൾ സഹപ്രവർത്തകരുടെ സഹായത്തോടെ പരിഹരിക്കപ്പെടും. ജോലി അന്വേഷിക്കുന്നവർക്ക് അല്പം കൂടെ കാത്തിരിക്കേണ്ടതായി വന്നേക്കാം. ആഡംബര കാര്യങ്ങൾക്കോ വീടിന്റെ അറ്റകുറ്റപ്പണികൾക്കോ വലിയൊരു തുക ചെലവാക്കേണ്ടി വന്നേക്കാം. പ്രണയ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്, ജാഗ്രത വേണം. വൈകാരികമായി തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കണം. ദാമ്പത്യത്തിൽ പങ്കാളിയുമായുള്ള പ്രശ്നങ്ങൾ മൂലം പിരിമുറുക്കം വർധിച്ചേക്കാം.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)മിഥുനക്കൂറുകാർ ഈ ആഴ്ച തിടുക്കപ്പെട്ട് തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കണം. ചില നഷ്ടങ്ങൾ ഒഴിവാക്കാൻ പ്രിയപ്പെട്ടവരുടെ അഭിപ്രായം മാനിക്കണം. നഷ്ടം നേരിട്ടിരുന്ന നിങ്ങളുടെ ബിസിനസ് ഈ ആഴ്ച മെച്ചപ്പെട്ടേക്കും. സാവധാനം ആണെങ്കിലും സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ദൃശ്യമാകും. ഏതെങ്കിലും പദ്ധതികളിൽ പെട്ട് കിടന്നിരുന്ന പണം ഈ ആഴ്ച നിങ്ങളുടെ കൈവശം വന്നുചേരാനിടയുണ്ട്. ജോലി സംബന്ധമായി യാത്രകൾ വേണ്ടി വരും. യാത്രാവേളയിൽ നിങ്ങളുടെ വസ്തുവകകൾ സംരക്ഷിക്കുന്നതിനൊപ്പം ആരോഗ്യ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മൂന്നാമതൊരു വ്യക്തിയുടെ ഇടപെടൽ മൂലം പ്രണയ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ദാമ്പത്യ ജീവിതം സന്തോഷകരമാകണമെങ്കിൽ പങ്കാളിയുടെ ആഗ്രഹങ്ങൾ അവഗണിക്കാതിരിക്കുക.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)സമ്മിശ്ര ഫലങ്ങളുടെ ആഴ്ചയായിരിക്കും കർക്കടകക്കൂറുകാർക്ക് ഇത്. മോശം ആരോഗ്യം മൂലം ആഴ്ചയുടെ തുടക്കത്തിൽ തന്നെ ഒരു മികച്ച അവസരം നിങ്ങൾക്ക് നഷ്ടമാകും. ചില വിഷയങ്ങളിൽ കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവർക്ക് എതിരാളികളിൽ നിന്ന് കടുത്ത മത്സരം നേരിടേണ്ടതായി വരും. ചില കാര്യങ്ങളിൽ മാതാപിതാക്കളിൽ നിന്ന് പ്രതീക്ഷിക്കുന്ന പിന്തുണ ലഭിച്ചേക്കില്ല. സാമ്പത്തിക കാര്യങ്ങളിൽ ആലോചിച്ച് തീരുമാനങ്ങൾ എടുക്കുക. ഏതെങ്കിലും പദ്ധതികളിൽ പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുണ്ടെകിൽ അറിവുള്ളവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നത് നന്നായിരിക്കും. ചില ജോലികൾ തിടുക്കപ്പെട്ട് ചെയ്യുന്നത് ഒഴിവാക്കേണ്ടി വരും. വാഹനം ശ്രദ്ധിച്ച് ഓടിക്കണം, അപകട സാധ്യത നിലനിൽക്കുന്നുണ്ട്. പ്രണയ പങ്കാളിയുടെ ജീവിതത്തിൽ അമിതമായി ഇടപെടുന്നത് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. ദാമ്പത്യം സന്തോഷകരമായിരിക്കും.ചിങ്ങം (മകം, പൂരം, ഉത്രം ¼)ചില മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചേക്കും. ചെറിയ ചില പ്രശ്നങ്ങളൊക്കെ അവഗണിക്കുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം ഇവ അനാവശ്യ തർക്കത്തിലേയ്ക്ക് നയിച്ചേക്കാം. സാമ്പത്തിക പ്രശ്നങ്ങൾ ഒഴിവാക്കാൻ ആഴ്ചയുണ്ടെ തുടക്കം മുതൽ തന്നെ പണം കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ സൂക്ഷിക്കുക. പ്രിയപ്പെട്ടവരുമായി അഭിപ്രായവ്യത്യാസങ്ങൾ ഈ കാലയളവിൽ ഉണ്ടാകാം. പങ്കാളിത്തത്തോടെ ബിസിനസ് നടത്തുന്നവർ സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കണം. പ്രണയ ജീവിതം അത്ര അനുകൂലമായിരിക്കില്ല. പ്രണയ പങ്കാളിയെ കാണാൻ സാധിക്കാത്തത് മൂലം മനസ്സ് അല്പം അസ്വസ്ഥമായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കുടുംബത്തോടൊപ്പം സന്തോഷകരമായി സമയം ചെലവിടാൻ സാധിക്കും.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)കന്നിക്കൂറുകാർക്ക് സമ്മിശ്ര ഫലങ്ങൾ ഉണ്ടാകുന്ന ആഴ്ചയാണ്. കുടുംബത്തിലെ ചില പ്രശ്നങ്ങൾ ഉത്കണ്ഠയ്ക്ക് കാരണമാകും. ചില രോഗങ്ങൾ മൂലം കഷ്ടത അനുഭവിക്കാനിടയുണ്ട്. അപകട സാധ്യതയുള്ളതിനാൽ വാഹനം ഓടിക്കുന്നവർ വളരെയധികം ജാഗ്രത പാലിക്കുക. തൊഴിൽ സംബന്ധമായി ഈ ദിവസങ്ങളിൽ യാത്ര വേണ്ടി വരും. അലസത മൂലം പ്രധാന ജോലികൾ മാറ്റിവെക്കാനിടയുണ്ട്. സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തികളെ പരിചയപ്പെടുന്നത് പിന്നീട് നിങ്ങൾക്ക് ഗുണം ചെയ്യും. സ്ത്രീകൾ ആത്മീയ കാര്യങ്ങൾക്കായി കൂടുതൽ സമയവും ചെലവഴിച്ചേക്കാം. പ്രണയ കാര്യത്തിൽ വളരെ ആലോചിച്ച് തീരുമാനം എടുക്കുന്നത് നന്നായിരിക്കും. വൈകാരികമായി തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കണം. ദാമ്പത്യ ജീവിതം സന്തോഷകരമാക്കാൻ പങ്കാളിയുടെ ആഗ്രഹങ്ങൾ അവഗണിക്കാതിരിക്കുക.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)തുലാക്കൂറുകാർ അലസത ഒഴിവാക്കേണ്ടതുണ്ട്. ജോലികൾ അടുത്ത ദിവസത്തേയ്ക്ക് മാറ്റി വെക്കുന്നത് ഒഴിവാക്കുക. ഇല്ലെങ്കിൽ പിന്നീട് പശ്ചാത്തപിക്കേണ്ടി വന്നേക്കും. വസ്തു സംബന്ധമായ തർക്കങ്ങൾ നിലനിൽക്കുന്നതിനാൽ ആശങ്ക വർധിച്ചേക്കാം. ജോലിസ്ഥലത്ത് എതിരാളികൾ ഉണ്ടാകാനിടയുണ്ട്. ജോലിസ്ഥലത്തെ ചെറിയ പ്രശ്നങ്ങൾ അവഗണിക്കുന്നതാണ് നല്ലത്. ആഴ്ചയുടെ അവസാന ദിവസങ്ങൾ കുറച്ച് ആശ്വാസകരമാകും. സമ്പത്തും സമയവും വിദഗ്ധമായി വിനിയോഗിക്കണം. ജോലിയിൽ പുരോഗതി ഉണ്ടാകും. ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചേക്കാം. പ്രണയ ജീവിതം നയിക്കുന്നവർക്ക് അനുകൂലമായ സമയമായിരിക്കില്ല. അതിനാൽ തീരുമാനങ്ങൾ വളരെ ആലോചിച്ചെടുക്കുന്നതായിരിക്കും നല്ലത്. പ്രണയ ജീവിതത്തിലെ പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളും പരിഹരിക്കാൻ സമാധാന സംഭാഷണമാണ് നല്ലത്.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)വൃശ്ചികക്കൂറുകാർക്ക് ചില നേട്ടങ്ങൾ പ്രതീക്ഷിച്ചതുപോലെ ഉണ്ടാകണമെന്നില്ല. ആഴ്ചയുടെ തുടക്കത്തിൽ തന്നെ ചില പ്രധാന ജോലികളിൽ തടസ്സം നേരിടുന്നത് ആശങ്ക വർധിപ്പിക്കും. എന്നാൽ പ്രശ്നങ്ങൾ കൂടുതൽ വഷളാകാതിരിക്കാൻ ഉണർന്നു പ്രവർത്തിക്കുക. ഇതിനായി പ്രിയപ്പെട്ടവരുടെ സഹായം തേടാവുന്നതാണ്. കുടുംബത്തിലെ മുതിർന്ന ഒരു വ്യക്തിയുടെ മോശം ആരോഗ്യം ആശങ്ക വർധിപ്പിച്ചേക്കാം. സാമ്പത്തിക പ്രശ്നങ്ങൾ വർധിച്ചേക്കാം. ബിസിനസിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാനിടയുണ്ട്. ഏതെങ്കിലും പദ്ധതികളിൽ പണം നിക്ഷേപിക്കുന്നതിന് മുമ്പ് നന്നായി ആലോചിക്കേണ്ടതുണ്ട്. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായുള്ള ഏകോപനം നിലനിർത്താൻ ശ്രദ്ധിക്കുക. ദാമ്പത്യം സാധാരണ നിലയിലായിരിക്കും. പ്രണയ ജീവിതത്തിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.ധനു (മൂലം, പൂരാടം, ഉത്രാടം ¼)ധനുക്കൂറുകാർക്ക് വളരെ അനുകൂലമായ ആഴ്ചയായിരിക്കും. വളരെക്കാലമായി നേരിട്ടിരുന്ന ഒരു പ്രശ്നം സ്വാധീനമുള്ള ഒരു വ്യക്തിയുടെ സഹായത്താൽ പരിഹരിക്കാൻ സാധിക്കും. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു കേസിന്റെ വിധി നിങ്ങൾക്കനുകൂലമാകാനിടയുണ്ട്. പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് നല്ല വാർത്ത ലഭിക്കുന്നതാണ്. വീട്ടമ്മമാർ കൂടുതൽ സമയവും ഈശ്വരാരാധനയിൽ കഴിയും. മതപരമായ സ്ഥലത്തേയ്ക്ക് യാത്ര പോകാൻ അവസരമുണ്ടാകും. സാമൂഹിക സേവനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ആദരവ് ലഭിക്കും. ജോലിക്കാരായവർക്ക് പ്രമോഷനോ ശമ്പളവർദ്ധനവോ ലഭിക്കാനിടയുണ്ട്. സ്നേഹബന്ധങ്ങൾ ദൃഢമാകും. പ്രണയ പങ്കാളികൾ പരസ്പരം സമ്മാനങ്ങൾ കൈമാറാനിടയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമായി മുമ്പോട്ട് പോകും.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)മകരക്കൂറുകാർക്ക് സമ്മിശ്ര ഫലങ്ങളായിരിക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി ഏകോപനം നിലനിർത്തിയാൽ മാത്രമേ ജോലികളെല്ലാം കൃത്യ സമയത്ത് പൂർത്തിയാക്കാൻ സാധിക്കൂ. എന്നാൽ തൊഴിലിടത്തിൽ എതിരാളികൾ നിങ്ങളുടെ ജോലിയിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. നിങ്ങളുടെ ജോലികൾ മറ്റാരെയും ഏല്പിക്കാതിരിക്കുക. ചില ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളുടെ ജോലിയെയും ബാധിച്ചേക്കാം. വരുമാനത്തിൽ കവിഞ്ഞ് ചെലവ് വർധിക്കുന്നത് സാമ്പത്തിക സ്ഥിതി താറുമാറാകും. ജോലിസംബന്ധമായ യാത്രകൾ പ്രതീക്ഷിച്ച ഫലം നൽകില്ല. പ്രണയ ബന്ധത്തിൽ ജാഗ്രതയോടെ മുമ്പോട്ട് പോകുക. ദാമ്പത്യത്തിൽ സംശയങ്ങൾ ഉണ്ടാകാനിടയുണ്ട്.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)കുംഭക്കൂറുകാർക്ക് ആഴ്ചയുടെ തുടക്കത്തിൽ തന്നെ ചില വലിയ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. ജോലിസ്ഥലത്തെ എതിരാളികൾ നിങ്ങളുടെ ജോലിയിൽ തടസ്സങ്ങൾ ഉണ്ടാക്കിയേക്കും. നിങ്ങളുടെ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാതിരിക്കാൻ ശ്രദ്ധിക്കുക. പ്രധാന രേഖകളിൽ ഒപ്പുവെയ്ക്കുന്നതിനു മുമ്പ് നന്നായി വായിച്ച് മനസിലാക്കുക. ബിസിനസ് ആവശ്യങ്ങൾക്ക് ദീർഘദൂര യാത്രകൾ വേണ്ടി വരും. യാത്ര മടുപ്പിക്കുന്നതായിരിക്കാം. ലാഭം പ്രതീക്ഷിച്ചതിലും കുറവാകാനിടയുണ്ട്. ലാഭകരമായ പ്രോജക്ടുകളുടെ ഭാഗമാകാൻ ഭാവിയിൽ അവസരം ലഭിക്കും. യാത്രയ്ക്കിടെ പുതിയ ആളുകളുമായി പരിചയപ്പെടാൻ അവസരം ലഭിക്കും, ഇവർ പിന്നീട് നിങ്ങൾക്ക് ഗുണം ചെയ്യും. നിങ്ങളുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. പ്രണയ ജീവിതത്തിലെ പ്രശ്നങ്ങൾ സമാധാന സംഭാഷണത്തിലൂടെ പരിഹരിക്കാൻ ശ്രദ്ധിക്കുക.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)മീനക്കൂറുകാർ ഈ ആഴ്ച ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. രോഗങ്ങൾ മൂലം ജോലിയിൽ തടസങ്ങൾ നേരിടാം. മാത്രമല്ല, ആരോഗ്യ ചെലവുകളും വർധിക്കും. പെട്ടെന്നുണ്ടാകുന്ന വലിയ ചെലവുകൾ മൂലം സാമ്പത്തിക നില താളംതെറ്റിയേക്കാം. സഹോദരങ്ങളുമായി പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങൾക്കൊപ്പം സാമ്പത്തിക പ്രശ്നങ്ങളും നിങ്ങളെ അലട്ടും. ബിസിനസ് ചെയ്യുന്നവർ ലാഭം നേടാൻ ഇടപാടുകൾ കൃത്യ സമയത്ത് പൂർത്തിയാക്കേണ്ടതുണ്ട്. ആഴ്ചയുടെ അവസാന ദിവസങ്ങളിൽ സന്താനങ്ങളുടെ നേട്ടം ഗൃഹത്തിൽ സന്തോഷം കൊണ്ടുവരും. മംഗളകരമായ ചടങ്ങുകളുടെ ഭാഗമാകാൻ സാധിക്കും. പ്രണയ ജീവിതത്തിലെ തെറ്റിധാരണകൾ ഇല്ലാതാകും. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്യാൻ ദാമ്പത്യ പങ്കാളിയുടെ പൂർണ്ണ പിന്തുണ ലഭിക്കും.
Source link