മധ്യപ്രദേശിൽ പൊലീസുകാരനെ മണൽ മാഫിയ സംഘം ട്രാക്ടർ കയറ്റിക്കൊന്നു: 2 പേർ പിടിയിൽ

മധ്യപ്രദേശിൽ പൊലീസുകാരനെ മണൽ മാഫിയ ട്രാക്ടർ കയറ്റിക്കൊന്നു: 2 പേർ പിടിയിൽ – Cop was killed by Sand Mafia’s Tractor In Madhya Pradesh – Manorama Online | Malayalam News | Manorama News
മധ്യപ്രദേശിൽ പൊലീസുകാരനെ മണൽ മാഫിയ സംഘം ട്രാക്ടർ കയറ്റിക്കൊന്നു: 2 പേർ പിടിയിൽ
ഓൺലൈൻ ഡെസ്‍ക്
Published: May 05 , 2024 02:38 PM IST
1 minute Read
പ്രതീകാത്മക ചിത്രം (Photo: IANS)
ഭോപ്പാൽ∙ മധ്യപ്രേദശിലെ ഷെഹ്ദോളിൽ പൊലീസ് ഉദ്യോഗസ്ഥനെ മണൽ മാഫിയ സംഘം മണൽക്കടത്തിന് ഉപയോഗിക്കുന്ന ട്രാക്ടർ കയറ്റിക്കൊന്നു. എഎസ്ഐ മഹേന്ദ്ര ബാഗ്രിയാണു ദാരുണമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണു സംഭവം. ഡ്രൈവറെയും ട്രക്ക് ഉടമയുടെ മകന്‍ അശുതോഷ് സിങ്ങിനെയും അറസ്റ്റ് ചെയ്തതായും ട്രക്ക് ഉടമ ഒളിവിലാണെന്നും എഡിജിപി ഡി.സി.സാഗർ പറഞ്ഞു. ട്രക്ക് ഉടമ സുരേന്ദ്ര സിങ്ങിനെക്കുറിച്ചു വിവരം നൽകുന്നവർക്കു 30,000 രൂപ പ്രതിഫലവും പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
അനധികൃത ഖനനത്തെക്കുറിച്ചു വിവരം ലഭിച്ചതിനെ തുടർന്നു പരിശോധന നടത്താനായി രണ്ട് കോൺസ്റ്റബിൾമാരുടെ കൂടെയാണു മഹേന്ദ്ര ബാഗ്രി സ്ഥലത്ത് എത്തിയത്. വേഗത്തിലെത്തിയ ട്രാക്ടറിനെ തടഞ്ഞുനിർത്താൻ ശ്രമിക്കവേ വാഹനം ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ മഹേന്ദ്ര ബാഗ്രി മരിച്ചു. ഒപ്പമുണ്ടായിരുന്ന പ്രസാദ് കനോജി, സഞ്‍ജയ് ദുബേ എന്നിവർ രക്ഷപ്പെട്ടു. ഷെഹ്ദോളിൽ മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച റവന്യൂവകുപ്പ് ജീവനക്കാരനും കഴിഞ്ഞവര്‍ഷം സമാന രീതിയിൽ കൊല്ലപ്പെട്ടിരുന്നു.
English Summary:
Cop was killed by Sand Mafia’s Tractor In Madhya Pradesh
5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews nrdb0diefcc6js4s23vbg83ku mo-news-national-states-madhyapradesh mo-crime-crime-news
Source link