ഉമ്മ സുൽഫിത്തിന്റെ പിറന്നാള്‍ ദിനത്തില്‍ സ്നേഹത്തിൽ കുതിർന്ന ആശംസയുമായി ദുൽഖർ സൽമാൻ. സുല്‍ഫത്തിന്റെ ഏറ്റവും മനോഹരമായ ഒരു ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ദുൽഖർ സൽമാൻ സമൂഹ മാധ്യമത്തിൽ ഉമ്മയ്ക്ക് പിറന്നാൾ ആശംസ നേർന്നത്. ഉമ്മ ഈ സാരിയുടുത്തുള്ള ചിത്രം തന്നെ ബാല്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി എന്ന് ദുൽഖർ പറയുന്നു. ഉമ്മ ഇപ്പോഴും തങ്ങളെഎല്ലാം കുട്ടികളായാണ് കാണുന്നതെന്നും ഉമ്മയെ ഈ ലോകത് എന്തിനേക്കാളുമേറെ തങ്ങൾ സ്നേഹിക്കുന്നെന്നും ദുൽഖർ സൽമാൻ കുറിച്ചു.
‘ഹാപ്പി ബര്ത്ഡേ സുലു ആന്റീ’എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. സുപ്രിയ മേനോൻ ദുൽഖർ അപ്‌ലോഡ് ചെയ്ത ചിത്രം മനോഹരമായിരിക്കുന്നു എന്നും സുന്ദരിയായ സുലുആന്റിക്ക് ആശംസകൾ അറിയിച്ചു. ദാബ്സിയും രമേഷ് പിഷാരടിയും സൗബിനുമെല്ലാം ആശംസ അറിയിച്ചു കമന്റ് ചെയ്തിട്ടുണ്ട്.
“എൻ്റെ പ്രിയപ്പെട്ട ഉമ്മാ, ഉമ്മയുടെ ജന്മദിനത്തിന് പോസ്റ്റുചെയ്യാൻ ഞാൻ ഫോട്ടോകൾ തപ്പുകയായിരുന്നു ഒടുവിൽ ഞാൻ ഈ ചിത്രമാണ് തെരഞ്ഞെടുത്തത്. ഉമ്മ ഈ സാരിയുടുത്ത ചിത്രം കണ്ടപ്പോൾ ഞാൻ മറിയത്തേക്കാൾ കുട്ടിയായിരിക്കുമ്പോഴുള്ള എന്റെ ബാല്യത്തിലെ പല ഓർമ്മകളും എന്നെത്തേടിയെത്തി. ഈ ചിത്രം എന്നെ വീണ്ടും ഒരു ചെറിയകുട്ടിയാക്കി മാറ്റി. ഉമ്മയ്ക്ക് ഞാൻ ഇപ്പോഴും ഒരു കുട്ടിയാണെന്ന് എനിക്കറിയാം. വാസ്തവത്തിൽ ഞങ്ങൾ എത്ര പ്രായമായാലും ഉമ്മയുടെ കണ്ണിൽ മക്കളും കൊച്ചുമക്കളും ഒരേ പ്രായക്കാരാണ്. ഞങ്ങളെയെല്ലാം ഇപ്പോഴും ഉമ്മ കുഞ്ഞുങ്ങളെപ്പോലെ ഒമാനിക്കാറുണ്ട്. ഞങ്ങൾ ഉമ്മയെ ഒരുപാട് സ്നേഹിക്കുന്നു, ഉമ്മയ്ക്ക് ഏറ്റവും സന്തോഷകരമായ ഒരു ജന്മദിനം നേരുന്നു.” ദുൽഖർ സൽമാൻ കുറിച്ചു.
Source link