INDIALATEST NEWS

‘ആദ്യം റായ്ബറേലിയിൽ ജയിക്കൂ’: രാഹുലിനെ തോണ്ടി കാസ്പറോവ്; പറഞ്ഞതു തമാശയെന്ന് പിന്നീട് വിശദീകരണം

‘ആദ്യം റായ്ബറേലിയിൽ ജയിക്കൂ’: രാഹുലിനെ തോണ്ടി കാസ്പറോവ് – ‘Win RaeBareli first’: Garry Kasparov digs Rahul Gandhi | India News, Malayalam News | Manorama Online | Manorama News

‘ആദ്യം റായ്ബറേലിയിൽ ജയിക്കൂ’: രാഹുലിനെ തോണ്ടി കാസ്പറോവ്; പറഞ്ഞതു തമാശയെന്ന് പിന്നീട് വിശദീകരണം

മനോരമ ലേഖകൻ

Published: May 05 , 2024 03:03 AM IST

Updated: May 04, 2024 11:54 PM IST

1 minute Read

ഗാരി കാസ്പറോവ്

ന്യൂഡൽഹി ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട് റഷ്യൻ ചെസ് ഇതിഹാസം ഗാരി കാസ്പറോവ് സമൂഹമാധ്യമമായ എക്സിൽ കുറിച്ച കമന്റ് വൈറലായി. ‘ആദ്യം റായ്ബറേലിയിൽ ജയിക്കൂ, പിന്നീടാകാം ഒന്നാം സ്ഥാനത്തിനായുള്ള വെല്ലുവിളി’ എന്നായിരുന്നു കാസ്പറോവ് കുറിച്ചത്.

രാഹുൽ രാഷ്ട്രീയത്തിലെയും ചെസിലെയും മികച്ച കളിക്കാരനാണെന്ന കോൺഗ്രസ് നേതാവ് ജയറാം രമേഷിന്റെ പ്രസ്താവനയെ പരിഹസിച്ച് ഒരാൾ എക്സിൽ പോസ്റ്റിട്ടിരുന്നു. അതിനു കാസ്പറോവ് നൽകിയ മറുപടിയാണു ചർച്ചയായത്.

ഇതിനു പിന്നാലെ കാസ്പറോവ് വിശദീകരണ പോസ്റ്റിട്ടു. താൻ പറഞ്ഞതു തമാശ മാത്രമാണെന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ ആരെയും പിന്തുണച്ചുള്ളതല്ലെന്നും വ്യക്തമാക്കി. പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി ചെസ് കളിക്കുന്ന വിഡിയോ കോൺഗ്രസ് നേരത്തേ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. തനിക്ക് ഇഷ്ടപ്പെട്ട കളിയാണു ചെസ് എന്നും കാസ്പറോവാണ് ഇഷ്ടതാരമെന്നും രാഹുൽ പറഞ്ഞിരുന്നു.

English Summary:
‘Win RaeBareli first’: Garry Kasparov digs Rahul Gandhi

mo-politics-leaders-rahulgandhi 40oksopiu7f7i7uq42v99dodk2-list mo-sports-chess-garry-kasparov mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 4o9kag9j90o488u3fd3ktlsil1 mo-politics-elections-loksabhaelections2024


Source link

Related Articles

Back to top button