ബംഗളൂരു: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 17-ാം സീസൺ പ്ലേ ഓഫ് വിദൂര സാധ്യത സജീവമായി നിലനിർത്തി റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം. ഗുജറാത്ത് ടൈറ്റൻസിനെ നാല് വിക്കറ്റിന് ആർസിബി കീഴടക്കി. സ്കോർ: ഗുജറാത്ത് 147 (19.3). ബംഗളൂരു 152/6 (13.4). ചെറിയ ലക്ഷ്യം പിന്തുടർന്ന ആർസിബിക്കുവേണ്ടി ഫാഫ് ഡുപ്ലെസിയും (23 പന്തിൽ 64) വിരാട് കോഹ്ലിയും (27 പന്തിൽ 42) ആദ്യ വിക്കറ്റിൽ 5.5 ഓവറിൽ 92 റൺസ് നേടി. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ കൃത്യതയ്ക്കു മുന്നിൽ ഗുജറാത്ത് ടൈറ്റൻസിന് അടിപതറി. ആദ്യ സ്പെല്ലിൽ വൃദ്ധിമാൻ സാഹയെയും (1) ശുഭ്മാൻ ഗില്ലിനെയും (2) പുറത്താക്കി മുഹമ്മദ് സിറാജ് ആർസിബിക്ക് മികച്ച തുടക്കം നൽകി.
മൂന്നാം നന്പറായെത്തിയ സായ് സുദർശനെ (6) കാമറൂണ്‍ ഗ്രീനും പുറത്താക്കി. അതോടെ ഗുജറാത്ത് 5.3 ഓവറിൽ 19/3. പിന്നീട് ഷാരൂഖ് ഖാൻ (37), രാഹുൽ തെവാട്യ (35), ഡേവിഡ് മില്ലർ (30), റഷീദ് ഖാൻ (18) എന്നിവരുടെ ഇന്നിംഗ്സുകളിലൂടെ ഗുജറാത്ത് 147വരെ എത്തി.
Source link