ഇന്നത്തെ നക്ഷത്രഫലം, മെയ് 5, 2024
മേടം (അശ്വതി, ഭരണി, കാർത്തിക ¼)മേടക്കൂറുകാർക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിക്കും. സഹപ്രവർത്തകരുമായി നല്ല ഏകോപനം നിലനിർത്തും. വ്യക്തിബന്ധങ്ങളിൽ നിന്ന് നേട്ടമുണ്ടാകും. ഇന്ന് ഒന്നിന് പിന്നാലെ ഒന്നായി നല്ല വാർത്തകൾ ലഭിക്കുന്നതാണ്. ഉത്തരവാദിത്തങ്ങൾ നന്നായി നിറവേറ്റാൻ സാധിക്കും. ജോലി തേടുന്നവർക്ക് അല്പം കൂടെ കാത്തിരിക്കേണ്ടതായി വരും. ബിസിനസ് ചെയ്യുന്നവർക്ക് മികച്ച ദിവസമായിരിക്കും.Also read: സമ്പൂർണ വാരഫലം, 2024 ഏപ്രിൽ 5 മുതൽ 11 വരെഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)ഇടവക്കൂറുകാരെ ഭാഗ്യം അനുകൂലിക്കുന്ന ദിവസമായിരിക്കും. ജോലിക്കാരായവർക്ക് മികച്ച ദിവസമാണ്. എന്നാൽ ഇന്ന് പണം എവിടെയെങ്കിലും നിക്ഷേപിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന ദിവസമാണ്. കടം കൊടുത്തതോ ബിസിനസിൽ കുടുങ്ങി കിടന്നതോ ആയ പണം ഇന്ന് തിരികെ നിങ്ങളുടെ കൈവശം വന്നുചേരാനിടയുണ്ട്. സുഹൃത്തുക്കളോടൊപ്പം സന്തോഷത്തോടെ സമയം ചെലവിടും. ബന്ധുഗുണം ഉണ്ടാകും.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)മിഥുനക്കൂറുകാർക്ക് ഇന്ന് ആരോഗ്യം അല്പം മോശമാകാനിടയുണ്ട്. ഇതിനോടകം എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് അവഗണിക്കരുത്. ജോലിസ്ഥലത്തെയും ബിസിനസ് മേഖലയിലെയും നിങ്ങളുടെ എതിരാളികളുടെ നീക്കങ്ങളെ കരുതിയിരിക്കണം. ചില സാഹചര്യങ്ങളിൽ ക്ഷമായും ശാന്തതയും പാലിക്കുക. തിടുക്കത്തിൽ ചെയ്യുന്ന ജോലിയിൽ അബദ്ധങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വളരെക്കാലത്തിനുശേഷം ഒരു സുഹൃത്തിനെ കണ്ടുമുട്ടിയേക്കാം.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)ഇന്ന് നിങ്ങൾക്ക് ചില പ്രത്യേക നേട്ടങ്ങൾ ഉണ്ടാകും. പങ്കാളിത്തത്തോടെ ചെയ്യുന്ന കാര്യങ്ങൾ നിങ്ങൾക്ക് നേട്ടം കൊണ്ടുവരും. അപകടസാധ്യതയുള്ള ജോലികൾ ഒഴിവാക്കുക. അമിത ഭക്ഷണശീലത്തിന് നിയന്ത്രണം കൊണ്ടുവന്നില്ലെങ്കിൽ ഉദര പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ജോലി സ്ഥലത്ത് പുതിയ പദ്ധതികൾ ആരംഭിക്കും. സന്താനങ്ങളുടെ പൂർണ്ണ പിന്തുണ ഉണ്ടാകും.ചിങ്ങം (മകം, പൂരം, ഉത്രം ¼)ചിങ്ങക്കൂറുകാർക്ക് കഠിനാദ്ധ്വാനം വളരെയധികം വേണ്ടിവരുന്ന ദിവസമായിരിക്കും. ജോലിസ്ഥലത്തെ നിങ്ങളുടെ അർപ്പണ മനോഭാവം മേലുദ്യോഗസ്ഥരെ പോലും അത്ഭുതപ്പെടുത്തും. നിങ്ങളുടെ എതിരാളികളുടെ നീക്കങ്ങളെ കരുതിയിരിക്കേണ്ടതുണ്ട്. ആരോടും തർക്കിക്കേണ്ടതില്ല. നിങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടമാക്കാൻ അവസരം ലഭിച്ചേക്കും. ആഡംബര വസ്തുക്കൾ വാങ്ങാനായി പണം ചെലവഴിച്ചേക്കാം.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)കന്നിക്കൂറുകാർക്ക് അനുകൂലമായ ദിവസമായിരിക്കും. മുതിർന്ന വ്യക്തികളുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും പിന്തുടരുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും. പ്രധാന ജോലികളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. വിദേശത്ത് ബിസിനസ് ചെയ്യുന്നവർക്ക് ഗുണകരമായ വാർത്ത ലഭിക്കുന്നതാണ്. കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ കൂടുതൽ താല്പര്യം പ്രകടമാക്കും.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)തുലാക്കൂറുകാർ ഇന്ന് ഊർജസ്വലമായ പ്രവർത്തിക്കേണ്ടതുണ്ട്. ജോലി ചെയ്യാനും കൂടുതൽ ഉത്സാഹം അനുഭവപ്പെടും. വീട്, സ്ഥലം, വാഹനം എന്നിവയിലേതെങ്കിലും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങളുടെ പദ്ധതി ഉടൻ തന്നെ സഫലമാകുന്നതാണ്. തീർപ്പാകാത്ത ജോലികൾ പൂർത്തിയാക്കുന്നതിന് പ്രാധാന്യം നൽകുക. കുടുംബത്തോടൊപ്പം സമയം ചെലവിടാൻ സാധിക്കും. മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)ആത്മധൈര്യം വർധിക്കും. എല്ലാ കാര്യങ്ങളിലും കുടുംബാംഗങ്ങളിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. അർഹരായ വ്യക്തികളെ സഹായിക്കുന്നതിൽ ഉപേക്ഷ വിചാരിക്കരുത്. ബിസിനസിൽ വലിയ ലാഭം നേടാനായി ചെറിയ ലാഭം ഉണ്ടാക്കാൻ ലഭിക്കുന്ന അവസരങ്ങൾ നഷ്ടമാക്കാതിരിക്കുക. ഇന്ന് മതപരമായ കാര്യങ്ങൾക്കായി സമയം ചെലവിടും. സന്തോഷം നൽകുന്ന പല വാർത്തകളും നിങ്ങളെ തേടിയെത്തും.ധനു (മൂലം, പൂരാടം, ഉത്രാടം ¼)സമൂഹത്തിന് ഇന്ന് നിങ്ങളുടെ ബഹുമാനം വർധിക്കും. സംസാരത്തിലും പെരുമാറ്റത്തിലും സൗമ്യത നിലനിർത്താൻ ശ്രദ്ധിക്കുക. കൂടുതൽ ആളുകൾ നിങ്ങളിലേക്ക് ആകർഷിക്കപ്പെടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആർക്കെങ്കിലും നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയും. ഒരു കുടുംബാംഗത്തിൽ നിന്ന് സന്തോഷകരമായ വാർത്തകൾ ലഭിക്കുന്നതാണ്. ചില പൊതുപരിപാടികളിൽ സജീവമായി പങ്കെടുക്കും.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)ദാമ്പത്യം സന്തോഷകരമായിരിക്കും. ജോലികളിൽ അലസത പ്രകടമാക്കാനിടയുണ്ട്. ലക്ഷ്യങ്ങൾ നേടാൻ അലംഭാവം കാണിക്കരുത്. ഊഹക്കച്ചവടം ഒഴിവാക്കുക. അപകടകരമായ പദ്ധതികളിൽ പണം നിക്ഷേപിച്ചാൽ നഷ്ടം ഉണ്ടാകാനിടയുണ്ട്. ഏതു ജോലിയും ഉത്തരവാദിത്തത്തോടെ ചെയ്യാൻ ശ്രദ്ധിക്കുക. ആരോഗ്യ പ്രശ്നങ്ങൾ അവഗണിച്ചാൽ പിന്നീട് ഇവ ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കാം.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)കുംഭക്കൂറുകാർക്ക് ഇന്ന് സമ്മിശ്ര ഫലങ്ങളുടെ ദിവസമായിരിക്കും. ചില തർക്ക വിഷയങ്ങളിൽ തീരുമാനം നിങ്ങൾക്ക് അനുകൂലമായിരിക്കും. കുടുംബ ബന്ധങ്ങളിൽ സന്തോഷം നിലനിൽക്കും. ഭക്ഷണ ശീലങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. തിടുക്കത്തിൽ ആലോചിക്കാതെ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കണം. വിദേശവുമായി ബന്ധപ്പെട്ട് ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ലാഭം ഉണ്ടാകും.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് വളരെ മികച്ച ദിവസമാണ്. ചില ബിസിനസ് ഇടപാടുകൾ അന്തിമമാകുന്നത് വഴി നല്ല ലാഭം നേടാൻ സാധിക്കും. തീരാതെ കിടന്നിരുന്ന ജോലികൾ മുൻഗണനാ അടിസ്ഥാനത്തിൽ ചെയ്തുതീർക്കാൻ ശ്രമിക്കുക. ചില ആചാരാനുഷ്ഠാനങ്ങളിൽ പൂർണ്ണ ശ്രദ്ധ നൽകുന്നതാണ്. സാമ്പത്തിക കാര്യങ്ങളിൽ ആരെയെങ്കിലും അന്ധമായി വിശ്വസിക്കുന്നത് ഒഴിവാക്കുക.
Source link